സിനിമാ വാര്‍ത്തകള്‍

ഇത്തരം ആരാധകരെ പരസ്യമായി തള്ളിപ്പറയാന്‍ മോഹന്‍ലാല്‍ തയ്യാറാകണം: ഡോ. ബിജു

അല്ലെങ്കില്‍ മോഹന്‍ലാലിന്റെ മൗനാനുവാദത്തോടെയാണ് ആരാധകന്‍ അങ്ങനെ പെരുമാറിയതെന്ന് കരുതേണ്ടി വരും

ഫാന്‍സിന്റെ നിലവാരം ഇതാണെങ്കില്‍ അവരെ തള്ളിപ്പറയാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്ന് സംവിധായകന്‍ ഡോ. ബിജു. ചിത്രങ്ങളെ വിമര്‍ശിക്കുന്നവരെ പലരും ആക്ഷേപിക്കുന്ന പതിവ് സമൂഹമാധ്യമത്തില്‍ രൂക്ഷമായിരിക്കുകയാണ്. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിച്ച തന്നെ കരിങ്കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ച മോഹന്‍ലാല്‍ ഫാന്‍സിന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ താരങ്ങളുടെയും ആരാധകരുടെയും കാര്യത്തിലും ഇത് ബാധകമാണ്. അവര്‍ തള്ളിപ്പറയുന്നില്ലെങ്കില്‍ ആരാധകര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടത്തുന്ന ഈ അഭ്യാസങ്ങള്‍ താരങ്ങളുടെ സമ്മതത്തോടെയാണെന്ന് കരുതേണ്ടി വരുമെന്നും ഡോ. ബിജു അറിയിച്ചു. വര്‍ഷങ്ങളായി നടക്കുന്ന ഈ രീതി ഇല്ലാതാക്കാന്‍ താരങ്ങള്‍ തന്നെ രംഗത്തെത്തണം. തന്റെ നേരെ മാത്രമല്ല ആരാധകരുടെ ഇത്തരം നടപടികളുണ്ടായിട്ടുള്ളത്.

Also Read: മോഹന്‍ലാലിന് അവാര്‍ഡ് കൊടുത്തതിനെ പരിഹസിച്ച ഡോ.ബിജുവിനെ കരിങ്കുരങ്ങനെന്ന് വിളിച്ച് ആരാധകന്‍

മുമ്പ് ജി പി രാമചന്ദ്രനു നേരെയും അപര്‍ണ പ്രശാന്തിയ്ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്റെ നേരെ ജാതീയമായ അധിക്ഷേപമായിരുന്നങ്കില്‍ അവര്‍ക്ക് നേരെ മറ്റ് രീതിയിലുള്ള ആക്രമണങ്ങളായിരുന്നു. തീര്‍ത്തും അനാരോഗ്യമായ ഈ പ്രവണതയെ താരങ്ങള്‍ തന്നെ തള്ളിപ്പറയുകയാണ് വേണ്ടതെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍