സിനിമാ വാര്‍ത്തകള്‍

എതിരാളി മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മത്സരത്തിന് നില്‍ക്കാതെ ദിലീപ് 

Print Friendly, PDF & Email

ലേലം വിളിയില്‍ മോഹന്‍ലാല്‍ ജയിച്ചപ്പോള്‍ ദിലീപ് പരാജയപ്പെട്ടു

A A A

Print Friendly, PDF & Email

ഏതു മേഖലകളിലാണെങ്കിലും സെലിബ്രറ്റികള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ഒരു പ്രത്യേക വാശിയായിരിക്കും. കാണികള്‍ക്കും ഒരു ഹരമായിരിക്കുമത്. ഇവിടെ മലയാള സിനിമയിലെ മുന്‍നിര നടന്മാരായ മോഹന്‍ലാലും ദിലീപുമാണ് നേര്‍ക്ക് നേര്‍ വന്നത്. തങ്ങളുടെ വാഹനത്തിന് വേണ്ടിയുള്ള ഇഷ്ട നമ്പര്‍ സ്വന്തമാക്കാനുള്ള ലേലം വിളിയിലാണ് എതിരാളികളായി മോഹന്‍ലാലും ദിലീപും വന്നത്.

കൊച്ചിയില്‍ നടന്ന മൊട്ടോര്‍ വാഹന വകുപ്പിന്റെ ലേലം വിളിയില്‍ ‘കെഎല്‍ 7 സികെ 7’ എന്ന നമ്പറിന് ലാലേട്ടന്‍ ഇറങ്ങിയപ്പോള്‍ അത് ഒഴിവാക്കി ദിലീപ് ‘കെഎല്‍ 7 സികെ 1’ ന് വേണ്ടിയായിരുന്നു എത്തിയത്. കാക്കനാട് ആര്‍ടി ഓഫീസിലായിരുന്നു ലേല നടപടികള്‍ നടന്നത്. 31,000 രൂപയ്ക്കാണ് തന്റെ പുതിയ ഇന്നോവ കാറിന് ലാലേട്ടന്‍ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.

എന്നാല്‍ ദിലീപിന് താന്‍ ആഗ്രഹിച്ച നമ്പര്‍ കിട്ടിയില്ല. ദിലീപ് അഞ്ച് ലക്ഷം രൂപവരെ ഇഷ്ട നമ്പരിനായി ലേലം വിളിച്ചെങ്കിലും ഏഴര ലക്ഷത്തിന് മറ്റൊരാള്‍ അത് സ്വന്തമാക്കി. പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് നമ്പര്‍ ബുക്ക് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍