TopTop
Begin typing your search above and press return to search.

സിനിമയിലെ മുഖ്യമാന ആൾ: ഗൗതം മേനോനെ 'അവതരിപ്പിച്ച്' ദുൽഖർ

സിനിമയിലെ മുഖ്യമാന ആൾ: ഗൗതം മേനോനെ
കഴിഞ്ഞ വര്‍ഷം ഒരു മലയാള സിനിമ പോലും ദുല്‍ഖര്‍ സല്‍മാന്റേതായി റിലീസ് ചെയ്തിരുന്നില്ല. തെലുങ്ക് ചിത്രം മഹാനടിയും ബോളിവുഡ് ചിത്രം കര്‍വാനുമായിരുന്നു തീയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സിനിമകള്‍. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന തമിഴ് ചിത്രമാണ് ദുല്‍ഖുര്‍ സല്‍മാന്റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. റിതു വര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ വിജയ് ടിവി അവതാരകന്‍ രക്ഷനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ഡെസില്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം 2018 ല്‍ റിലീസ് ചെയ്യുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.

ചിത്രത്തെ പറ്റി ഒരു പ്രധാന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കണ്ണും കണ്ണും കൊള്ളയടിത്താലില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രശസ്ത സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ പരിചയപെടുത്താനുണ്ടന്നും, നിരവധി താരങ്ങളെ ഇന്‍ട്രഡ്യൂസ് ചെയ്ത ഇദ്ദേഹത്തെ ഇന്ന് ഞങ്ങള്‍ ഇന്‍ട്രഡ്യൂസ് ചെയുന്നു എന്ന് പറഞ്ഞാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ ഉള്ള വിവരം പങ്കുവെച്ചത്. വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്. ചിത്രം ഉടന്‍ റിലീസിനെത്തും.

Next Story

Related Stories