TopTop
Begin typing your search above and press return to search.

വൈരമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എആർ റഹ്മാൻ ഞെട്ടിപ്പോയെന്ന് സഹോദരി

വൈരമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എആർ റഹ്മാൻ ഞെട്ടിപ്പോയെന്ന് സഹോദരി
പാട്ടെഴുത്തുകാരൻ വൈരമുത്തുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ തന്റെ സഹോദരൻ എആർ റഹ്മാനെ ഞെട്ടിച്ചെന്ന് ഗായിക എആർ റെയ്ഹാന. വൈരമുത്തുവിനെക്കുറിച്ച് മീടു ആരോപണവുമായി ഗായിക ചിന്മയി രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു റെയ്ഹാന.

വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകൾ തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് റെയ്ഹാന പറഞ്ഞു. ഇത് പരസ്യമായ രഹസ്യം മാത്രമാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ ചൂണ്ടിക്കാട്ടി.

ഇതൊക്കെ സത്യമാണോ എന്നാണ് റഹ്മാൻ ആദ്യം തന്നോട് ചോദിച്ചത്. ചിന്മയിക്ക് റഹ്മാൻ അവസരം നൽകാറില്ലെന്ന പ്രചാരണത്തോടും റെയ്ഹാന പ്രതികരിച്ചു. പൊതുവെ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നിൽക്കുന്നവർക്ക് റഹ്മാൻ അവസരം നൽകാറില്ലെന്ന് അവർ പറഞ്ഞു.

വൈരമുത്തുവിന്റെ കാര്യത്തിൽ തനിക്ക് വിമർശിക്കാൻ കഴിയില്ലെന്നും റെയ്ഹാന വ്യക്തമാക്കി. തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ചിന്മയിയുടെ ആരോപണങ്ങൾ താൻ പൂര്‍ണമായും വിശ്വസിക്കുന്നു. എന്നാൽ അവർ ഇത് വെളിപ്പെടുത്താൻ ഇത്രയും കാലം കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നില്ലെന്നും റെയ്ഹാന പറഞ്ഞു. വൈരമുത്തുവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ വേണ്ടിയാണ് അവരിത് പറഞ്ഞതെന്ന് താൻ കരുതുന്നില്ലെന്നും റെയ്ഹാന വിശദീകരിച്ചു.

Next Story

Related Stories