ന്യൂസ് അപ്ഡേറ്റ്സ്

‘അബ്രഹാമിന്റെ സന്തതികളി’ലെ ആഫ്രിക്കൻ വില്ലന്മാർ: മലയാളസിനിമയിലെ വംശീയ ആഖ്യാനങ്ങൾക്കെതിരെ അരുന്ധതി റോയ്

നവ സാമ്രാജ്യത്വ രാഷ്ട്ര സങ്കൽപ്പത്തിന്റെ ആഖ്യാനങ്ങൾ അധീശത്വം നേടുന്ന കാലത്ത് എങ്ങനെയാണ് കഥ പറച്ചിലിനെ അരുന്ധതി റോയ് സമീപിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഇതു പറഞ്ഞത്.

ബോസ്റ്റൺ റിവ്യു മാസികയിൽ അവ്നി സെജ്പാലിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ വംശീയ ആഖ്യാനങ്ങളിലേക്ക് എഴുത്തുകാരിയായ അരുന്ധതി റോയ് വിരൽ ചൂണ്ടുന്നത്. താൻ അടുത്തകാലത്ത് കണ്ട അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളെല്ലാം ആഫ്രിക്കൻ വംശജരായിരുന്നെന്ന് അവർ പറഞ്ഞു. എങ്ങനെയാണ് ആഫ്രിക്കൻ വംശജർ പരമ്പരാഗത സമുദായമല്ലാത്ത കേരളത്തിൽ ഒരു സിനിമയിലെ വില്ലൻ കഥാപാത്രങ്ങളായി അവരെത്തിയതെന്നതിൽ വൈചിത്ര്യം തോന്നിയതായി അരുന്ധതി റോയ് അഭിമുഖത്തിൽ പറയുന്നു.

ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ അവരുടെ തൊലിനിറത്തിന്റെ പേരിൽ അവഹേളിക്കാറുണ്ട്. അതേ ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ അവരുടെ തൊലിനിറത്തിന്റെ പേരിൽ അവഹേളിക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

നവ സാമ്രാജ്യത്വ രാഷ്ട്ര സങ്കൽപ്പത്തിന്റെ ആഖ്യാനങ്ങൾ അധീശത്വം നേടുന്ന കാലത്ത് എങ്ങനെയാണ് കഥ പറച്ചിലിനെ അരുന്ധതി റോയ് സമീപിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഇതു പറഞ്ഞത്. മിത്തുകൾ ചരിത്രമായും ചരിത്രം മിത്തായും പരിഗണിക്കപ്പെടുന്ന ഒരു കാലത്തിലൂടെ കഥ പറയുന്നതിന്റെ പ്രശ്നങ്ങൾ‌ അരുന്ധതി ചർച്ച ചെയ്യുന്നുണ്ട് അഭിമുഖത്തിൽ. ആൾക്കൂട്ട നീതിയുടെയും മതമൗലികവാദത്തിന്റെയും ജാതിവെറിയുടെയുമെല്ലാം സെൻസർഷിപ്പുകള്‍ക്കും ആക്രമണങ്ങൾക്കും ഇടയിലൂടെ കഥ പറയുകയെന്നത് കഥപറച്ചിലുകാരെ സംബന്ധിച്ചിടത്തോളം അപായകരമായ ഒരു കാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍