TopTop
Begin typing your search above and press return to search.

തനുശ്രീ ദത്ത തന്നെ ബലാൽസംഗം ചെയ്തെന്ന് രാഖി സാവന്ത്

തനുശ്രീ ദത്ത തന്നെ ബലാൽസംഗം ചെയ്തെന്ന് രാഖി സാവന്ത്

നടി തനുശ്രീ ദത്തയ്ക്കെതിരെ മീടു ആരോപണവുമായി രാഖി സാവന്ത് രംഗത്ത്. തനുശ്രീ സ്വവർഗാനുരാഗിയാണെന്നും തന്നെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിച്ചു. പത്തു വർഷം മുമ്പ് അവർ താനുമായുള്ള സൗഹൃദം മുതലെടുത്ത് സ്വകാര്യഭാഗത്ത് സ്പർശിച്ചിട്ടുണ്ടെന്നും രാഖി പറഞ്ഞു.

പലതവണ തനുശ്രീ തന്നെ ബലാൽസംഗം ചെയ്തുവെന്നാണ് രാഖിയുടെ ആരോപണം. മനസ്സുകൊണ്ട് തനുശ്രീ ഒരു പുരുഷനാണെന്നും അവർ ആരോപിച്ചു.

ബോളിവുഡ് നടൻ നാനാ പടേക്കർ തന്നെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയിൽ മീടു തരംഗത്തിന് തുടക്കം കുറിച്ചത് തനുശ്രീ ദത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഖിയുടെ രംഗപ്രവേശം. ബിഗ് ബോസ്സിൽ കയറിക്കൂടാനാണ് ഇത്തരം ആരോപണങ്ങൾ തനുശ്രീ നടത്തുന്നതെന്ന് രാഖി ആരോപിച്ചിരുന്നു. ഇതിനെതിരെ തനുശ്രീ ദത്ത 10 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തതിനു പിന്നാലെയാണ് രാഖി പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്.

Next Story

Related Stories