UPDATES

സിനിമാ വാര്‍ത്തകള്‍

‘ഒടിയനെതിരായ സോഷ്യൽ‍‌ മീഡിയ ആക്രമണം ആസൂത്രിതം; ആദ്യ ഷോ തുടങ്ങിയപ്പോൾ ക്ലൈമാക്സ് മോശമാണെന്ന കമന്റ് വന്നു’: ശ്രീകുമാർ മേനോൻ

പണ്ട് കൂവാൻ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങൾക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്.

ഒടിയൻ സിനിമയ്കെതിരെ തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന മോശം കമന്റുകൾ ആസൂത്രിതമാണെന്ന് റിപ്പോർട്ടർ ടിവി അഭിമുഖത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ. മോഹൻലാൽ ഫാൻസ് ആണോ ഫേസ്ബുക്ക് സോഷ്യൽ മീഡിയയിൽ‌ ആക്രമണങ്ങളുമായി രംഗത്തുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ആക്രമണം നടത്തുന്നവർ മുഴുവൻ മോഹൻലാൽ ഫാൻസ് ആണെന്ന് താൻ കരുതുന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. വളരെ പ്ലാൻഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയിൽ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോൽപിച്ചു കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അവർ അനുഭവിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് കൂവിത്തോൽപ്പിക്കലായിരുന്നു. എന്നാൽ ഇപ്പോൾ കുറെക്കൂടി എളുപ്പമുള്ള സോഷ്യൽ മീഡിയ കമന്റുകളാണ് ആയുധം.

സിനിമയുടെ ആദ്യപ്രദർശനം തുടങ്ങി ടൈറ്റിൽ പ്രത്യക്ഷപ്പെടുമ്പോൾ മുതൽ ക്ലൈമാക്സ് മോശമാണെന്ന് കമന്റുകൾ വരാൻ തുടങ്ങിയിരുന്നെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇൻഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോൾ മറ്റേയാൾ തോൽപ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോൾ ഇയാൾ തോൽപ്പിക്കുകയും ചെയ്യുന്നത് ഇൻഡസ്ട്രിയെ തോൽപ്പിക്കലാണ്.

പണ്ട് കൂവാൻ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങൾക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രകേഷകർ ആദ്യദിനങ്ങളിൽ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാർ മേനോൻ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍