TopTop
Begin typing your search above and press return to search.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദശം

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദശം

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വാമി വിവേകാനന്ദന്റെയും ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പുതിയ നീക്കം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. മോദിക്കും വിവേകാനന്ദനുമൊപ്പം മാഹാത്മാഗാന്ധി, ബിആര്‍ അംബേദ്കര്‍, പ്രണബ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിക്കുന്നു. എല്ലാ സര്‍ക്കാര്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ ഓഫീസുകളിലും മോദിയുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവെന്നാണ് അറിയുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശം ലംഘിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആശിഷ് ഉപാധ്യയ അറിയിച്ചു. ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവുമുണ്ട്.

ഈ നീക്കത്തിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ആര്‍എസ്എസിന്റെ സമ്മര്‍ദ്ദമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിച്ചു. 2012ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന നോട്ട് ബുക്കുകളില്‍ സ്വാമി വിവേകാനന്ദന്റെ ഫോട്ടോയ്‌ക്കൊപ്പം മോദിയുടെ ചിത്രവും അച്ചടിച്ചിരുന്നു. ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതിന് സമാനമായ രീതിയിലുള്ള മോദിയുടെ ചിത്രം ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ അച്ചടിച്ചതോടെ ദേശീയ തലത്തില്‍ മോദി വന്‍തോതില്‍ പരിഹസിക്കപ്പെടുകയും ചെയ്തു.


Next Story

Related Stories