TopTop
Begin typing your search above and press return to search.

മുല്ലപ്പൂ വിപ്ലവം; കൈവെട്ടു സംഭവം പശ്ചാത്തലമാകുന്ന സിനിമ

മുല്ലപ്പൂ വിപ്ലവം; കൈവെട്ടു സംഭവം പശ്ചാത്തലമാകുന്ന സിനിമ

അഴിമുഖം പ്രതിനിധി

കേരള മനസാക്ഷിയെ ഞെട്ടിച്ച കൈവെട്ടു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബ സിനിമ ഒരുങ്ങുന്നു. 'മൂല്ലപ്പൂ വിപ്ലവം' എന്നാണ് ചിത്രത്തിന്റെ പേര്. വാള്‍ട്ടര്‍ ഡിക്രൂസ് ആണ് സംവിധാനം. നിരൂപക പ്രശംസ നേടിയ പുതപ്പ് എന്ന ചിത്രത്തിനുശേഷം വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുല്ലപ്പൂ വിപ്ലവം.

നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സോന നായര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം.ആര്‍.ഗോപകുമാര്‍, പി.ശ്രീകുമാര്‍, മഹാലക്ഷ്മി, കരമന സുധീര്‍, അലന്‍സിയര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു എന്നിവരെ കൂടാതെ മറ്റു പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.


Next Story

Related Stories