TopTop
Begin typing your search above and press return to search.

ജമ്മുകാശ്മീരില്‍ സൈനികതാവളത്തില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ സൈനികതാവളത്തില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ജമ്മുകാശ്മീരിലെ നഗ്രോട്ടയില്‍ കരസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. താവളത്തിനുള്ളിലേയ്ക്ക് മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലാണ് നഗ്രോട്ട സൈനികതാവളം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സാംബ സെക്ടറിലെ രാംഗഡിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്.


Next Story

Related Stories