Top

ആന്‍ഡ്രോയ്ഡ് പുതിയ വെര്‍ഷന് പേര് നിര്‍ദ്ദേശിക്കാം, പട്ടികയില്‍ നമ്മുടെ നെയ്യപ്പവും

ആന്‍ഡ്രോയ്ഡ് പുതിയ വെര്‍ഷന് പേര് നിര്‍ദ്ദേശിക്കാം, പട്ടികയില്‍ നമ്മുടെ നെയ്യപ്പവും

അഴിമുഖം പ്രതിനിധി

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, ആന്‍ഡ്രോയ്ഡ് കപ്പ് കേക്ക്, ആന്‍ഡ്രോയ്ഡ് മാഷ്‌മെല്ലോ, ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ്, ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ്. ഗൂഗിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ ചിലതാണ് ഇത്. കമ്പനി പുതിയ വെര്‍ഷന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. പുതിയ വെര്‍ഷന്റെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക ആന്‍ഡ്രോയ്ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരിന്റെ ആദ്യാക്ഷരം എന്‍ ആകണം എന്നൊരു നിബന്ധനയുണ്ട്. ആ പട്ടികയില്‍ നമ്മുടെ നെയ്യപ്പവും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. അടുത്ത വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് നെയ്യപ്പം ആകാന്‍ താല്‍പര്യമുണ്ടോ. എങ്കില്‍ സന്ദര്‍ശിക്കു. വോട്ട് രേഖപ്പെടുത്തു.

https://goo.gl/ZomRMp


Next Story

Related Stories