TopTop
Begin typing your search above and press return to search.

ദിലീപ് അറസ്റ്റ്: അങ്ങനെ ഒരു അക്കൗണ്ട് എനിക്കില്ല; ഗോസിപ്പ് ആവാം, പരിധി ലംഘിക്കരുത്-നമിത പ്രമോദ്

ദിലീപ് അറസ്റ്റ്: അങ്ങനെ ഒരു അക്കൗണ്ട് എനിക്കില്ല; ഗോസിപ്പ് ആവാം, പരിധി ലംഘിക്കരുത്-നമിത പ്രമോദ്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സുഹൃത്തായ യുവനടി നമിത പ്രമോദ് ആണെന്ന പ്രചരണത്തിനെതിരെ നടി തന്നെ രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട ശേഷം നടന്റെ സുഹൃത്തായ യുവ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുകയെത്തിയെന്നും ഇവരെ പോലീസ് ഉടനെ ചോദ്യം ചെയ്യുമെന്നുമാണ് വാര്‍ത്തയുണ്ടായിരുന്നത്. ഈ നടി നമിത പ്രമോദ് ആണെന്നും വാര്‍ത്ത പരന്നു.

എന്നാല്‍ അന്വേഷണ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ അതിന് ഇരകളാകുന്നവരുടെ മനോവിഷമം കൂടി കാണണമെന്നും നമിത പറയുന്നു. 'സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്നും അത്തരം അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിക്കുകയാണ് തന്റെ പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വരുന്നതുകൊണ്ട് ഈ കുറിപ്പെന്നും നമിത വ്യക്തമാക്കുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് താനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തമെനയുന്നവര്‍ അതിന് ഇരകളാകുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.


Next Story

Related Stories