TopTop
Begin typing your search above and press return to search.

ഒന്നിച്ചു മുന്നേറാം - മോദി-ഒബാമ സംയുക്ത എഡിറ്റോറിയല്‍

ഒന്നിച്ചു മുന്നേറാം - മോദി-ഒബാമ സംയുക്ത എഡിറ്റോറിയല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്‍റ് ബരാക് ഒബാമ എന്നിവരുടെ സംയുക്ത എഡിറ്റോറിയല്‍ - വാഷിംഗ്ടണ്‍ പോസ്റ്റ്


ജനാധിപത്യം,​ സ്വാതന്ത്ര്യം,​ നാനാത്വം,​ എന്റർപ്രൈസ് എന്നിവയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും യു.എസും പൊതു മൂല്യങ്ങളും പരസ്പര താത്പര്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. നമ്മുടെ യോജിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും വരും വർഷങ്ങളിലേക്ക് നിലനിറുത്താൻ കഴിയും.നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പൗരന്മാരുടെ താത്പര്യത്തിലാണ് യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിച്ചിരിക്കുന്നത്. 1893ൽ ചിക്കാഗയിൽ നടന്ന ലോക മത പാർലമെന്റിലാണ് സ്വാമി വിവേകാനന്ദൻ ഹിന്ദു മതത്തെ ലോക മതമായി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധിയുടെ അക്രമരഹിതമായ തത്വത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ കറുത്ത വർഗക്കാരായ അമേരിക്കക്കാരുടെ നേരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹെൻട്രി ഡേവിഡ് തെറോയിന്റെ എഴുത്തിലും ഗാന്ധിജിയുടെ സ്വാധീനമുണ്ടായിരുന്നു.രാഷ്ട്രങ്ങൾ എന്ന നിലയിൽ ജനങ്ങളുടെ പുരോഗതിക്കു വേണ്ടി കഴിഞ്ഞ ദശകങ്ങളിൽ നാം ഒരുമിച്ച് നിന്നിട്ടുണ്ട്. കരുത്തുറ്റ അടിത്തറയുള്ള ഈ സഹകരണം ഇന്ത്യയിലെ ജനങ്ങൾ ഓർമ്മിക്കുന്നുണ്ട്. ഭക്ഷ്യോദ്പാദനം വർദ്ധിപ്പിച്ച ഹരിത വിപ്ളവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമൊക്കെ നമ്മുടെ യോജിച്ച പ്രവർത്തനങ്ങൾ കൊണ്ടുണ്ടായ ചിലതാണ്.ഇന്ന് നമ്മുടെ പങ്കാളിത്തം കൂടുതൽ പുഷ്ടിയുള്ള,​ വിശ്വാസയോഗ്യമായ, സഹിഷ്ണതയുള്ളതും വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നുമാണ്. നയതന്ത്ര തലത്തിലെ നമ്മുടെ സഹകരണം എപ്പോഴത്തെക്കാളും കൂടുതൽ ശക്തമാണ്. ഫെഡറൽ തലത്തിൽ മാത്രമല്ല,​ സംസ്ഥാന പ്രാദേശിക അടിസ്ഥാനത്തിൽ വരെ അത് ചെന്നെത്തിയിരിക്കുന്നു. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളും പൊതു സമൂഹവും സ്വകാര്യ മേഖലയും യോജിച്ച് പ്രവർത്തിക്കുന്നു. എന്തിന്,​ 2000ത്തിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി നമ്മൾ സ്വഭാവിക സഖ്യകക്ഷികളാണെന്ന് വരെ പ്രഖ്യാപിച്ചിരുന്നു.നിരവധി വർഷത്തെ യോജിച്ച പ്രവർത്തനങ്ങൾക്കൊടുവിൽ,​ നമ്മുടെ വിദ്യാർത്ഥികൾ ഒരുമിച്ച് ഗവേഷണത്തിൽ ഏർപ്പെടുന്നു,​ മുൻനിരയിലുള്ള സാങ്കേതിക വിദ്യകൾ നമ്മുടെ ശാസ്ത്രജ്ഞന്മാർ വികസിപ്പിക്കുന്നു,​ ആഗോള തലത്തിലുള്ള പ്രശ്നങ്ങളിൽ നമ്മുടെ മുതിർന്ന ഉദ്യോഗസ്ഥർ പരസ്പരം ബന്ധപ്പെടുന്നു. ഭൂമിയിലും ആകാശത്തും കടലിലും നമ്മുടെ സൈന്യങ്ങൾ സംയുക്ത പരിശീലനങ്ങളിൽ ഏർപ്പെടുന്നു,​ എന്തിന് നമ്മെ ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് എത്തിച്ചുകൊണ്ട് നമ്മുടെ ഭൗമതലത്തിലെ പരിപാടികൾ ​അത്ഭുതപൂ‌ർവമായ സഹകരണമാണ് കാഴ്ചവയ്‌ക്കുന്നത്. ഈ സഹകരണത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ജീവിക്കുന്ന പാലമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മുടെ ജനങ്ങളുടെ ഉണര്‍വിന്‍റെ ശരിയായ പ്രതിഫലനമാണ് ഈ വിജയങ്ങള്‍, അതോടൊപ്പം അമേരിക്കയിലെ തുറന്ന സമൂഹത്തിന്റെ മൂല്യങ്ങളും ഒരുമിച്ച് നില്‍ക്കുമ്പോള്‍ നമുക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളുടെ കരുത്തുമാണ് അവ.


നമ്മുടെ സഹകരണത്തിന്റെ യഥാർത്ഥ ശക്തി ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പുതിയ സർക്കാർ ആ ബന്ധം കൂടുതൽ വ്യാപിപ്പിക്കുന്നതിന് സ്വാഭാവികമായ ഒരു അവസരമാണ് നൽകിയിരിക്കുന്നത്. കൂടുതൽ കൂടുതല്‍ ആത്മവിശ്വാസത്തിലും നമുക്ക് വിനീതവും പരമ്പരാഗതവുമായ നേട്ടങ്ങൾക്കപ്പുറം സഞ്ചരിക്കാൻ കഴിയും. നമ്മുടെ പൗരന്മാർക്ക് വലിയ നേട്ടങ്ങൾ ഉറപ്പാക്കുന്ന പുതിയ നയം രൂപീകരിക്കാൻ സമയമായിരിക്കുന്നു.വളർച്ചയുടെ ഒരു ആഗോള എൻജിനാണ് അമേരിക്ക എന്ന നിലയിൽ, ഈ പുതിയ നയം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും​ നിക്ഷേപവും​ സാങ്കേതിക വിദ്യയും വ്യാപിപ്പിക്കുന്നത് ഇന്ത്യയുടെ വികസന കാഴ്ചപ്പാടിന് കൂടുതൽ ശക്തിപകരുന്നതുമായിരിക്കും. ഇന്ന് നാം വാഷിംഗ്ടണിൽ വച്ച് കാണുമ്പോൾ,​ ഉത്പാദനവും നവ ഊർജ്ജവും എങ്ങനെ വികസിപ്പിക്കാം എന്ന് ചർച്ച ചെയ്യും. സുസ്ഥിരതയാണ് നമ്മുടെ പൊതുവായ പരിതസ്ഥിതിയെ സുരക്ഷിതമാക്കുന്നത്.നിലവാരവും വിശ്വാസ്യതയുമുള്ള പൊതു ആവശ്യങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ പ്രവർത്തനത്തിൽ എങ്ങനെ നമ്മുടെ വ്യാപാരങ്ങളെയും ശാസ്ത്രജ്ഞരെയും സർക്കാരുകളെയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കാമെന്ന് ചർച്ച ചെയ്യാം. ഇതിന് എല്ലാ വിധ സഹകരണവും നൽകാൻ യു.എസ് തയ്യാറാണ്. അതിൽ ഏറ്റവും പ്രധാനം ഇന്ത്യയുടെ ക്ളീൻ ഇന്ത്യ പ്രോഗ്രാമാണ്. ഇന്ത്യയ്‌ക്ക് വേണ്ട എല്ലാ സഹായവും നൽകും. സ്വകാര്യ കമ്പനികളുടെയും ​ പൊതു സമൂഹത്തിന്റെയും പ്രേരണ ഉൾക്കൊണ്ട്,​ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്ത് എങ്ങനെ ശുചീകരണം മെച്ചപ്പെടുത്തി,​ ആരോഗ്യം സംരക്ഷിക്കുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കും.നമ്മുടെ ഈ സഹകരണം ജനങ്ങൾക്ക് ഗുണം ചെയ്യുമ്പോൾ,​ അത് നമ്മുടെ പങ്കാളിത്ത ശ്രമങ്ങളും ജനങ്ങള്‍ക്ക് ഗുണകരമാകുന്നുണ്ട്. രാഷ്ട്രങ്ങൾ എന്ന നിലയിൽ,​ ജനങ്ങൾ എന്ന നിലയിൽ എല്ലാവർക്കും നല്ല ഭാവിയാണ് നാം ആശിക്കുന്നത്. യു.എസ് നടത്തുന്ന നിക്ഷേപത്തിലും സാങ്കേതിക സഹകരണത്തിലും ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമ്പോൾ,​ അമേരിക്കയ്‌ക്ക് ഗുണം ചെയ്യുന്നത് കൂടുതൽ കരുത്തുള്ള സമൃദ്ധമായ ഒരു ഇന്ത്യയെ ലഭിക്കുമെന്നതാണ്. കൂടാതെ,​ നമ്മുടെ സഹകരണം കൊണ്ട് ലോകത്ത് കൂടുതൽ സമാധാനം കൈവരികയും ചെയ്യും. സൗത്ത് ഏഷ്യന്‍ വിപണിയെയും ജനങ്ങളെയും സെന്റട്രൽ,​ സൗത്ത് ഈസ്റ്റ് ഏഷ്യ പ്രദേശങ്ങളുമായി യോജിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കും.ആഗോളതലത്തിൽ സഹകരിക്കുന്നവർ എന്ന നിലയിൽ,​ നമ്മുടെ രാജ്യങ്ങളുടെ സുരക്ഷ,​ ഉറപ്പാക്കുന്നതിന് വേണ്ടി ഇന്റലിജൻസ് തലത്തിൽ വിവരങ്ങൾ കൈമാറുകയും ചെയ്യും. ആരോഗ്യ തലത്തിലെ സഹകരണം ഏറ്റവും വെല്ലുവിളിയായിട്ടുള്ള കാര്യങ്ങളെ നേരിടാൻ നമുക്ക് കരുത്തു പകരും. എബോളയെ നേരിടുന്നതിനായാലും,​ കാൻസർ രോഗം ഭേദമാക്കുന്നതിനുള്ള ഗവേഷണത്തിൽ ആയാലും മലേറിയ,​ ക്ഷയം​, ഡെങ്കി എന്നിവയെ നേരിടുന്നതിനായാലും അത് ഗുണം ചെയ്യും. അഫ്ഗാനിസ്ഥാനിലെയും ആഫ്രിക്കയിലെയും സ്‌ത്രീകളുടെ ശാക്തീകരണത്തിനും ഭക്ഷ്യ സുരക്ഷയ്‌ക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും വേണ്ടി നാം യോജിച്ച് പ്രവർത്തിക്കും.നമ്മുടെ സ്വപ്നങ്ങളെയും മോഹങ്ങളെയും ഉയർത്തുന്ന ഭൗമതലത്തിലെ നമ്മുടെ പരീക്ഷണങ്ങൾ തുടരും. ചൊവ്വയെ ഭ്രമണം ചെയ്യുന്ന സ്വന്തം സാറ്റ്‌ലൈറ്റുകളുള്ള നാം അതിന്റെതായ കഥകൾ പറയും. നല്ല നാളേയ്‌ക്ക് വേണ്ടിയുള്ള ഉറപ്പുകൾ അമേരിക്കയ്‌ക്കും ഇന്ത്യയ്‌ക്ക് വേണ്ടിയുള്ളത്; മാത്രമല്ല നല്ല ലോകത്തിന് വേണ്ടി ഒരുമിച്ച് മുന്നോട്ട് പോകുന്നതിന് നമ്മേ മാടിവിളിക്കുന്നതാണത്. 21-ആം നൂറ്റാണ്ടിലെ നമ്മുടെ പങ്കാളിത്തം സംബന്ധിച്ചുള്ള പ്രധാന കാര്യങ്ങളാണ് ഇവ- ഒരുമിച്ച് മുന്നോട്ട്! ( Forward together we go — chalein saath saath.)Next Story

Related Stories