TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസുകാരേ, ഇങ്ങനെ മോദിക്ക് (തരൂരിനും) മണികെട്ടരുത്

കോണ്‍ഗ്രസുകാരേ, ഇങ്ങനെ മോദിക്ക് (തരൂരിനും) മണികെട്ടരുത്

ഈ കുറിപ്പെഴുതുമ്പോള്‍ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 70 ലക്ഷം കടന്നിരിക്കുന്നു. മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ മോദിയുടെ ഓരോ പ്രവര്‍ത്തിയെയും അതിന്റെ വ്യക്തമായ വിലയിരുത്തലിന് ശ്രമിക്കുന്നതിന് പകരം അതിന്‍റെ ആഘോഷത്തില്‍ പങ്കാളിയാവുകയാണ് ചെയ്യുന്നത് എന്നത് ഒരു യഥാര്‍ഥ്യമാണ്. അതേസമയം തന്നെ ചെറിയൊരു വൈരുദ്ധ്യവുമുണ്ട്, നമ്മുടെ ലിബറല്‍ മതേതര മാധ്യമങ്ങള്‍ ഇപ്പോഴും മോദിയെ ഗുജറാത്ത് കലാപത്തിന്റെ നിഴലില്‍ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. മോദി സ്വയം നവീകരിക്കുകയും ഒരു പരിധി വരെ ജനങ്ങളുമായി നേരിട്ട് ആശവിനിമയം നടത്തുകയും ചെയ്യുകയാണ്.കഥ മോദി ആണെങ്കില്‍ മറ്റെല്ലാറ്റിനുമൊപ്പം മാധ്യമങ്ങള്‍ അതിനെ അനുധാവനം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ മാധ്യമങ്ങളുടെ ജോലി തന്നെ. പൊതുവേ അർഹിക്കുന്നതിലേറെ വൈകരികാനുമാനതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ കാണുന്നവരാണ് ദക്ഷിണേഷ്യക്കാര്‍. ഇന്ത്യയിലോ പാക്കിസ്ഥാനിലോ ശ്രീലങ്കയിലോ ആകട്ടെ, അവിടെയെല്ലാം രാഷ്ട്രീയ സാമ്രാജ്യങ്ങള്‍ പുഷ്ടിപെടുകയും, ചെറിയ വിജയങ്ങള്‍ക്കുപോലും ജനത പുറപ്പുറത്തേക്ക് ചാടിക്കയറുകയും മാധ്യമങ്ങള്‍ ആ ഭരണകൂടങ്ങളെ "തങ്ങളുടെ ഭരണകൂടമെന്ന്" അഭിസംബോധന ചെയ്യുന്നതും കാണാം.

ഈ പറഞ്ഞതിന് പുറമേ, മോദി കഥ യാകുന്നതിനു പിന്നിൽ മറ്റു കാരണങ്ങള ഉള്ളപ്പോൾ തന്നെ മോദി തന്നെയാണ് കഥ എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. പരമ്പരാഗത മാധ്യമങ്ങള്‍ കൂടെയില്ലാതെ തന്നെ മോദി ഇക്കാര്യങ്ങൾ അളക്കുന്നുണ്ട്. തന്റെ കാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ വിനിമയകാരകനാകാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട് (മോദിയുടെ രാഷ്ട്രീയ എതിരാളിയായ രാഹുല്‍ ഗാന്ധി ഇതിനായി നമുക്കൊന്നും ആലോചിക്കാനാവത്തതിനപ്പുറം അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്!). മോദി ജനക്കൂട്ടത്തോട് നേരിട്ടു സംസാരിക്കുന്നു. അതോടൊപ്പം സോഷ്യല്‍ മീഡിയയും അദ്ദേഹം പൂര്‍ണ്ണമായി ഉപയോഗിക്കുന്നു. മികച്ച പരസ്യകാരന്മാരുടെ സഹായവുമുണ്ട്. മാറ്റത്തിന്റെ കാറ്റ് വീശുന്നതായി പ്രതീതി ഉണ്ടാക്കിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ കൂട്ടത്തോടെ അദ്ദേഹത്തെ തേടി വരുന്നുണ്ട്.ഈ വഴികളെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ലഭ്യമായിരുന്നു. പക്ഷേ ഭരണതലത്തില്‍ പാര്‍ട്ടി സൃഷ്ടിച്ച ശൂന്യതയും ഒന്നിനുപുറകെ ഒന്നായി വന്ന അഴിമതി ആരോപണങ്ങളും കൂടി മുത്തശ്ശി പാര്‍ട്ടിയായ കോണ്‍ഗ്രസിനെ തങ്ങളുടെ എതിരാളിയുടെ ആശവിനിമയോപാധികളെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുത്തുകയായിരുന്നു. മോദിയുടെ സന്ദേശങ്ങളുടെ കരുത്ത്, അദ്ദേഹത്തിന്റെ നവീനാശയങ്ങള്‍ എന്നിവ നേരിടാന്‍ അവര്‍ക്ക് കഴിയാതെ പോകുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി തൊട്ട് ഇപ്പോഴും തിരിച്ചു വരവിന്‍റെ പാതയില്‍ ഇടറി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ആശയ കുഴപ്പവും അന്തമില്ലായ്മയുമാണ് ആ പാര്‍ട്ടിയെ ഇന്ന് ഭരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം തരൂരിന് സ്വച്ഛ് ഭാരത് യജ്ഞത്തിലേക്ക് കിട്ടിയ ക്ഷണത്തെയും'തരൂരിന്റെ മോദി പുകഴ്ത്തല്‍' വിവാദത്തെയും കാണേണ്ടത്.

കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം ഏതോ പുരാതന കാലത്തിൽ ഇന്നും തറഞ്ഞുകിടക്കുകയാണ്. വി എം സുധീരന്‍ എന്തു പറഞ്ഞു, വി എസ് അച്യുതാനന്ദന്‍ എന്തു പറയും എന്നുമൊക്കെ നമുക്ക് എളുപ്പത്തില്‍ പറയാൻ കഴിയും. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി, നേതാക്കളാല്‍ നേതാക്കളെ ഭരിക്കുന്ന പാര്‍ട്ടിയാണ്. തങ്ങളുടെ നേതൃത്വഗുണം വരുന്നത് സ്വന്തം പ്രതിഛായ നന്നാക്കുകയും സദാചാരം കാത്തുസൂക്ഷിക്കുകയും വഴി ആണെന്നാണ്. അല്ലാതെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി എന്തെങ്കിലും കാഴ്ച്ചപ്പാട് സൃഷ്ടിച്ചെടുക്കുക വഴിയല്ല. ഉന്നതനായ കെ കരുണാകരനെയും മറ്റു ചിലരേയും വിലക്കുക വഴിയൊക്കെ തങ്ങള്‍ സദാചാര മാഷന്‍മാര്‍ ആണെന്ന നിലയിലാണ് പലപ്പോഴും ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറിയിരുന്നത്. തങ്ങളുടെ ഗണത്തില്‍പ്പെട്ട നേതാക്കളെ മാത്രമേ ഇവര്‍ ഉയരത്തില്‍ എത്താന്‍ അനുവദിച്ചിരുന്നുള്ളൂ.അല്ലാതെ മിസ്റ്റര്‍ ക്ലീനുകളാല്‍ വെട്ടിവീഴ്ത്തപ്പെട്ടവരെയല്ല.ഇത്തരം നേതാക്കന്‍മാര്‍ക്കിടയില്‍ നിന്ന് വളരെ വ്യത്യസ്തനാണ് ശശി തരൂര്‍. ഒരു വേറിട്ട ഇനം. സാങ്കേതികയുഗത്തിലെ സ്വാധീനശക്തിയുള്ള നേതാവാണ് അദ്ദേഹം. അതുപോലെ പലർക്കുമൊരു ഭീഷണിയും. മോദിയെ നേരിടാന്‍ തന്നെ ആവതില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. അതിനിടയില്‍ മോദി-തരൂര്‍ എന്നിവര്‍ ഒരുമിച്ചും ഒറ്റയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളി എങ്ങനെ പ്രതിരോധിക്കുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും കോണ്‍ഗ്രസിനെ സംബന്ധിച്ചില്ല. വായാടിത്തവും കാഴ്ചക്കാരുടെയും മാധ്യങ്ങളുടെയും കയ്യടി നേടാനുള്ള ശ്രമവും മോദിയെ രാഷ്ട്രീയമായി നേരിടാനുള്ള മാര്‍ഗമല്ല. ഈയവസരത്തിലാണ് മോദിയുടെ ശുചിത്വ ഭാരത യജ്ഞത്തിലേക്കുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചെന്ന നിസ്സാര കാര്യം വിവാദമാകുന്നത്. "തരൂരിനെ എം പിയാക്കിയത് കോണ്‍ഗ്രസ് ആണെന്നാണ്" കെപിസിസി പ്രസിഡന്റ് ഇതു സംബന്ധിച്ച് സ്വീകരിച്ച നിലപാട്. തരൂര്‍ കോണ്‍ഗ്രസിന്റെ എംപിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും തരൂരിനോട് എതിര്‍പ്പുള്ളവരുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരാളായിട്ടുപോലും തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം വിജയിച്ച് കയറി.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാത തന്നെ അന്തസ്സായി ജീവിതം നയിക്കാന്‍ കഴിവുള്ള തരൂരിനെപ്പോലൊരു വ്യക്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത് അത്ര മോശം കാര്യമല്ല. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഒരു മോശം കാര്യവുമായി തോന്നുന്നുമില്ല. കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും ദൈവം ഇന്ത്യയിലേക്ക് അയച്ചതാണെന്ന തരത്തിലുള്ള വിചാരം ഇവിടുത്തെ നേതാക്കള്‍ നിര്‍ത്തണം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു- ഞങ്ങള്‍ നിങ്ങള്‍ക്ക് അവകാശങ്ങള്‍ തന്നു, വിവാരാവകാശനിയമം നടപ്പാക്കി, എന്റെ മുത്തശ്ശി നിങ്ങള്‍ക്ക് ഇത് തന്നു, എന്റെ പിതാവ് നിങ്ങള്‍ അതു തന്നു- എന്നിട്ടെന്തായി? ജനങ്ങളതൊന്നും ചെവിക്കൊണ്ടതേയില്ല. നിങ്ങളൊക്കെ നിങ്ങളായത് ഞങ്ങള്‍ കാരണമാണെന്ന് പറയാന്‍ ആരും ആഗ്രഹിച്ചില്ല. ഇതാണ് രാഷ്ട്രീയം!കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ മോദിയെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് വ്യത്യസ്തനായ നേതാവെന്ന മോദിയുടെ പ്രതിച്ഛായ വളര്‍ത്താനെ ഉപകരിക്കുകയുള്ളൂ. എന്നാല്‍ വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് തരൂര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമോയെന്ന് ആകുലരാകുന്നത്.


Next Story

Related Stories