TopTop
Begin typing your search above and press return to search.

നര്‍സിംഗ് യാദവ്‌ റിയോയിലേക്ക്

നര്‍സിംഗ് യാദവ്‌ റിയോയിലേക്ക്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി. നാഷണല്‍ ആന്റി ഡോപിംഗ് ഏജന്‍സിയാണ് താരത്തിന് അനുമതി നല്‍കിയത്.

നര്‍സിംഗിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും താരം ഗൂഡാലോചനയുടെ ഇരയാവുകയായിരുന്നെന്നും നാഡാ അറിയിച്ചു.

കഴിഞ്ഞ ദിവസം വന്ന സാമ്പിള്‍ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നതിനാല്‍ താരത്തിന് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നത് സംശയമായിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയ നര്‍സിംഗിനെ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്‍റെ തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

താന്‍ മനപൂര്‍വം ഒരു തെറ്റും ചെയ്തട്ടില്ലെന്നും ഭക്ഷണത്തില്‍ കൃത്രിമം കാണിച്ച് തന്നെ ചതിച്ചതാണെന്നും താരം നേരത്തെ ആരോപിച്ചായിരുന്നു.


Next Story

Related Stories