TopTop
Begin typing your search above and press return to search.

ഒളിമ്പിക്സിനു തയ്യാറെടുക്കുന്ന ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ഒളിമ്പിക്സിനു തയ്യാറെടുക്കുന്ന ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഒളിംമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങുന്ന ഗുസ്തി താരം നർസിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ക്യാമ്പിൽ നടന്ന പരിശോധനയിലാണ് ഉത്തേജകമരുന്നു കഴിച്ചതായി സംശയിക്കപ്പെടുന്ന റിപ്പോർട്ട് പുറത്ത് വന്നത്. എന്നാല്‍ ഭക്ഷണത്തിൽ കൃത്രിമം കാണിച്ച് തന്നെ കുടുക്കിയതാണെന്ന് നർസിംഗ് യാദവ് ആരോപിച്ചു. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനാണ് തീരുമാനം.

ഒളിംമ്പിക്സ് സംഘത്തിലേക്ക് നർസിംഗിനെ ഉൾപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ഒളിംമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ തന്നെ ഒഴിവാക്കി നർസിംഗിനെ പരിഗണിച്ചതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അസോസിയേഷൻ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നായിരുന്നു കോടതിയുടെ വിധി. 74 കിലോ മത്സര വിഭാഗത്തിൽ തിരഞ്ഞെടുപ്പ് നടത്തി ഒളിമ്പിക്സിലേക്ക് പരിഗണിക്കണമെന്നായിരുന്നു സുശീൽ കുമാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി.


Next Story

Related Stories