Top

ഗുജറാത്തിലെ കണക്കുകള്‍ ബിജെപിയെ പേടിപ്പിക്കുന്നുണ്ട്; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല

ഗുജറാത്തിലെ കണക്കുകള്‍ ബിജെപിയെ പേടിപ്പിക്കുന്നുണ്ട്; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല
യുപിയിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി 'തൂത്തുവാരി' എന്നാണ് നിങ്ങളോട് പറയുന്നത്. കാവി പാര്‍ട്ടി ഉപരിതലം ഒന്നു വടിച്ചെടുത്തു എന്നത് മാത്രമാണ് സംഭവിച്ചത്. കൃത്യമായി കണക്കുകള്‍ കൂട്ടുന്നത് ഒഴിവാക്കിക്കൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ 652 സീറ്റുകളില്‍ 14 എണ്ണത്തില്‍ ജയിച്ച ബിജെപിയുടെ വിജയം 'തൂത്തുവാരല്‍' എന്ന് വിശേഷിപ്പിച്ചു!

സീറ്റുകള്‍ മാത്രമല്ല, ഏതാനും മാസം മുമ്പ് നടന്ന യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തെയും റെക്കോഡായ 42 ശതമാനം വോട്ട് നേടിയ ബിജെപിക്ക് ഇപ്പോള്‍ 12 ശതമാനം വോട്ടുകള്‍ നഷ്ടമായ വസ്തുത പരാമര്‍ശിക്കപ്പെട്ടില്ല. 2012ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇക്കുറി നടത്തിയതെന്ന് പറഞ്ഞ് ബിജെപി ഇതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു! എന്തൊരു വഞ്ചന! എന്തൊരു ലജ്ജാകരമായ ധിക്കാരം!

2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 12 ശതമാനം സീറ്റുകള്‍ നേടി; 2012ലെ യുപി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി 14 ശതമാനം സീറ്റുകള്‍ നേടി. 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 80 ശതമാനം സീറ്റുകള്‍ നേടി. 2017ലെ യുപി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി 28 ശതമാനം സീറ്റുകളില്‍ ജയിച്ചു! ഇനി പറയൂ, 2012-മായി താരതമ്യം ചെയ്യുമ്പോള്‍, 2017ലെ യുപി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി എങ്ങനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്?

ഗുജറാത്ത് സാഹചര്യം
ഇതേ തട്ടിപ്പാണ് ഗുജറാത്തിലും അരങ്ങേറുന്നത്. ബിജെപി ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ മുഖ്യധാര മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ചില സ്വതന്ത്രചിന്തകരും ഇത് അവഗണിക്കുകയാണ്... ഗുജറാത്തില്‍ ബിജെപി തോല്‍ക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല... അവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും ദയനീയം!

http://www.azhimukham.com/edit-gujarat-election-is-bad-news-for-india/

ഗുജറാത്തിലും അക്കങ്ങള്‍ കളിക്കുകയാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ തന്നെയാണ് നിര്‍ണായകം. പെട്ടെന്ന് തന്നെ ഗുജറാത്തില്‍ സംഭവിക്കുന്ന നഗര-ഗ്രാമീണ വിഭജനവും ജാതികള്‍ക്കുള്ളിലെ കടന്നുകയറ്റങ്ങളും വര്‍ഗ്ഗസമരവും നിങ്ങള്‍ കാണാന്‍ തുടുങ്ങുന്നു.

ഗുജറാത്ത് 2000ല്‍
ഗുജറാത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് 2002ല്‍ മോദി മുഖ്യമന്ത്രിയായി ഉയര്‍ത്തപ്പെട്ടതെന്നതാണ് വസ്തുത.
1995 മുതല്‍ ഗുജറാത്തില്‍ ബിജെപി അധികാരത്തിലുണ്ട്. 2000 സെപ്തംബറില്‍ നടന്ന ഗുജറാത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് ആദ്യ തിരിച്ചടികള്‍ ബിജെപി ഏറ്റുവാങ്ങുന്നത്; 23 ജില്ല പഞ്ചായത്തുകളില്‍ 21ലും കോണ്‍ഗ്രസ് ജയിച്ചു. 1995 ന് മുമ്പ് നിലനിന്ന സ്ഥിതിക്ക് നേര്‍വിപരീതമായിരുന്നു ഇത്.

24 ജില്ലകളില്‍ 210 താലൂക്കുകളില്‍, 2,298 താലൂക്ക് പഞ്ചായത്ത് സീറ്റുകള്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍, 1,276 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ബിജെപിക്ക് നഗരപ്രദേശങ്ങളില്‍ പരമ്പരാഗതമായി കുത്തക ഉണ്ടായിരുന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 227 സീറ്റുകള്‍ ബിജെപി ജയിച്ചപ്പോള്‍ 193 സീറ്റൂകള്‍ കോണ്‍ഗ്രസ് നേടി. യഥാക്രമം 13ഉം 24ഉം വര്‍ഷം ഭരിച്ചിരുന്ന അഹമ്മദാബാദ്, രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ അഭിമാനപ്പോരാട്ടത്തില്‍ ബിജെപി പരാജയപ്പെട്ടു. നേരത്തെ സൂറത്തില്‍ 99 സീറ്റുകളില്‍ 98ഉം ബിജെപി നേടിയിരുന്നു. 2000 സെപ്തംബറില്‍ ഇതേ ജില്ലയില്‍ വെറും 54 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടി നേടിയത്.

മോദി സാമുദായിക വഴി തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയോടെ ഒരു സാമുദായിക നയത്തിന് മോദി രൂപം നല്‍കി. 2003ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആസന്നമായ തോല്‍വിയാണ് ആ ലൈന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. 2002-ലെ കൂട്ടക്കൊലയ്ക്ക് ശേഷം ഗുജറാത്തിനെ മോദി വര്‍ഗ്ഗീയമായി ധ്രൂവീകരിക്കുകയും തിരഞ്ഞെടുപ്പ് 2002 ഡിസംബറിലേക്ക് മാറ്റുകയും ചെയ്തു, ശേഷമുള്ളതെല്ലാം തീര്‍ച്ചയായും ചരിത്രമാണ്.

2015ലെ ഗുജറാത്ത്: വോട്ട് വിഹിതത്തിന്റെ കഥ
2000ല്‍ ഈ നയം നടപ്പിലാക്കി 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍, മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സമാനമായ സാഹചര്യം നേരിട്ടു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ജയിച്ചതിന് ശേഷം, 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ജില്ല പഞ്ചായത്തുകളും, ഭൂരിപക്ഷം താലൂക്ക് പഞ്ചായത്തുകളും നിരവധി മുന്‍സിപ്പാലിറ്റികളും ബിജെപിയ്ക്ക് നഷ്ടപ്പെട്ടു.

http://www.azhimukham.com/the-real-modi-emerged-after-yogi-adityanath-took-over-as-uttar-pradesh-cm/

ഇവിടെ, വോട്ട് വിഹിതത്തിന്റെ മാനം വളരെ നിര്‍ണായകമാണ്: 2010നും 2015നും ഇടയില്‍ ബിജെപിയും കോണ്‍ഗ്രസും നിയന്ത്രിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ നാടകീയ മാറ്റം ഉണ്ടായി. അതിലുപരിയായി, ജില്ല പഞ്ചായത്തുകളില്‍, ബിജെപിയുടെ വോട്ടുവിഹിതം 2010ലെ 50.26ല്‍ നിന്നും 2015ല്‍ 43.97 ആയി ചുരുങ്ങി! 2010ല്‍ 44 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ വിഹിതം 2015ല്‍ 47.85 ആയി വര്‍ദ്ധിച്ചു.

2010നും 2015നും ഇടയില്‍ താലൂക്ക് പഞ്ചായത്തുകളില്‍, ബിജെപിയുടെ വോട്ട് വിഹിതം 48.51 ശതമാനത്തില്‍ നിന്നും 43.42 ശതമാനമായി താണപ്പോള്‍, കോണ്‍ഗ്രസിന്റെ വിഹിതം 42.42ല്‍ നിന്നും 46 ശതമാനമായി ഉയര്‍ന്നു.

ഗുജറാത്തിലെ നഗരങ്ങള്‍
2015ല്‍, തിരഞ്ഞെടുപ്പ് നടന്ന ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും നിലനിര്‍ത്തുകയും 56 മുന്‍സിപ്പാലിറ്റികളില്‍ 34 എണ്ണത്തില്‍ വിജയിക്കുകയും ചെയ്തുകൊണ്ട് നഗര, അര്‍ദ്ധനഗര പ്രദേശങ്ങളിലെ അതിന്റെ മേല്‍ക്കോയ്മ ബിജെപി നിലനിര്‍ത്തി. പക്ഷെ ഈ വിജയങ്ങള്‍ അര്‍ദ്ധസത്യങ്ങളായിരുന്നു!

രാജ്‌കോട്ടില്‍ കോണ്‍ഗ്രസ് കടുത്ത പോരാടം നടത്തി 
72 അംഗ കോര്‍പ്പറേഷനില്‍ 38 എണ്ണം ജയിച്ച ബിജെപിയെ 34 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് നന്നായി വിറപ്പിച്ചു. 2010ല്‍ 59 അംഗങ്ങള്‍ ഉണ്ടായിരുന്ന കോര്‍പ്പറേഷനില്‍ ബിജെപി 49 എണ്ണം നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും 10 എണ്ണം മാത്രമായിരുന്നു ലഭിച്ചത്.

http://www.azhimukham.com/india-azhimukham-edit-asking-why-mr-modi-conducting-35-rallies-in-poll-bounded-gujrath/

അഹമ്മദാബാദില്‍, ബിജെപിയുടെ സീറ്റുകള്‍ 2010ലെ 154ല്‍ നിന്നും 2015ല്‍ 142 ആയി കുറഞ്ഞു. 56 മുന്‍സിപ്പാലിറ്റികളുടെയും ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും നിയന്ത്രണം ബിജെപി നിലനിര്‍ത്തിയപ്പോള്‍, വോട്ട് വിഹിതം 2010ല്‍ നിന്നും 2015ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി തിരിഞ്ഞു.

56 മുന്‍സിപ്പാലിറ്റികളില്‍, ബിജെപിയുടെ വോട്ട് വിഹിതം 47.7 ശതമാനത്തില്‍ നിന്നും 44.67 ശതമാനമായി. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 29.59ല്‍ നിന്നും 39.59 ശതമാനമായി വര്‍ദ്ധിച്ചു. ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍, ബിജെപി 51.68ല്‍ നിന്നും 50.32 ശതമാനമായി താഴേക്ക് വന്നപ്പോള്‍, എട്ട് ശതമാനം നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 33ല്‍ നിന്നും 41.12 ശതമാനമായി വര്‍ദ്ധിച്ചു.

ഗുജറാത്ത്: നഗര-ഗ്രാമ, വര്‍ഗ്ഗ വിഭജനങ്ങള്‍
2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍, നഗര-ഗ്രാമ വിഭജനം ബിജെപിയിലും കോണ്‍ഗ്രസിലും ഏകദേശം ഒരുപോലെ ദൃശ്യമായി. അതോടൊപ്പം തന്നെ വര്‍ഷങ്ങള്‍ക്കിടിയില്‍ ഗുജറാത്ത് ക്രമമായി ഒരു മതവിഭജിത സമൂഹത്തില്‍ നിന്നും വര്‍ഗ്ഗപ്രേരിത സ്വഭാവത്തിലേക്ക് മാറിയതായും അത് തെളിയിച്ചു. മതങ്ങള്‍ക്കുള്ളിലെ ഉന്നത, ഇടത്തരം, താണ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരം തീക്ഷണമായി വര്‍ദ്ധിച്ചു.

പട്ടിദാര്‍മാര്‍
മറ്റ് ഏതൊരു മതവിഭാഗങ്ങളില്‍ ഉള്ളതിനേക്കാള്‍ ഈ പ്രവണത ഏറ്റവും തീവ്രമായിരിക്കുന്നത് പട്ടിദാര്‍മാര്‍ക്കിടയിലാണ്. ഭൂരിപക്ഷവും ദരിദ്രരും താഴ്ന്ന ഇടത്തരക്കാരുമായ പട്ടിദാര്‍ യുവതയ്ക്കിടയിലെ അസ്വസ്ഥതകള്‍ ഈ പുതിയ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. മോദിയും ബിജെപി മുഖ്യമന്ത്രിമാരും സാമ്പത്തിക മേഖലയില്‍ പരാജയപ്പെട്ടു.

http://www.azhimukham.com/india-up-civic-election-real-result/

2002നും 2017നും ഇടയില്‍, പട്ടിദാര്‍ സാധാരണക്കാരും (ഹാര്‍ദ്ദിക്കിനും കോണ്‍ഗ്രസിനുമൊപ്പം) പട്ടിദാര്‍ വരേണ്യരും (ഇപ്പോഴും മോദിക്കൊപ്പം) തമ്മിലുള്ള വ്യത്യാസം നാടകീയമായി വര്‍ദ്ധിച്ചു. ലെവ-കട്വ പട്ടേല്‍ വിഭജനത്തെ കവച്ചുവെക്കുന്നതാണ് വര്‍ഗ്ഗഘടകം.

ഒബിസി വിഭാഗങ്ങളും മറ്റുള്ളവരും
ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ, ഉത്കര്‍ഷ ആഗ്രഹിക്കുന്ന, പുതിയ, 'വളര്‍ന്നുവരുന്ന വരേണ്യര്‍' എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. തുടക്കത്തില്‍ ബിജെപിയില്‍ ആകൃഷ്ടരായിരുന്ന ഈ 'വളര്‍ന്നുവരുന്ന വരേണ്യര്‍' ഇപ്പോള്‍ ഭാഗം മാറിയിട്ടുണ്ട്. കോലികളുടെയും ആദിവാസികളുടെയും സ്ഥിതിയും സമാനമാണ്. പട്ടിദാര്‍മാര്‍ക്കിടയിലെ വര്‍ഗ്ഗ നീരസം കോണ്‍ഗ്രസിനെ സഹായിക്കുന്നു. മറ്റ് സാമൂഹ്യ വിഭാഗങ്ങളുടെ വര്‍ഗ്ഗ ഉത്കര്‍ഷകളും കോണ്‍ഗ്രസിന് അനുകൂലമാണ്. നോട്ട് നിരോധത്തിനും ജിഎസ്ടിക്കുമൊപ്പം മാറുന്ന സാമൂഹ്യ ക്രമങ്ങളും ചേര്‍ന്ന് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ വലിച്ചുകീറുന്നു!

ഏഴ് ശതമാനം ദളിതരും എട്ട് ശതമാനം മുസ്ലീങ്ങളും എപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. ഇതോടൊപ്പം പട്ടിദാരുകള്‍ക്കും (15%) കോലികള്‍ക്കും (15%) ഒബിസി വിഭാഗങ്ങള്‍ക്കും (40%) മുന്നോക്ക ജാതിക്കാര്‍ക്കും (15%) ഇടയിലുള്ള വിഭജനം 50:50 എന്ന അനുപാതത്തില്‍ എത്തുക കൂടി ചെയ്യുന്നതോടെ ഗുജറാത്ത് കഥ പൂര്‍ത്തിയാവുന്നു.

ബിജെപി തോല്‍ക്കുകയാണ്
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല; ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം ഗൂഢമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 2017 ഡിസംബര്‍ ആറിന് കലാപങ്ങള്‍ സംഘടിപ്പിക്കാനുള്ള സംഘ പരിവാറിന്റെ പരിശ്രമങ്ങള്‍ അവര്‍ക്ക് ഒരു നേട്ടവും സമ്മാനിക്കില്ല.

കയ്‌പ്പേറിയ പാഠങ്ങളാണ് മോദി പഠിച്ചുകൊണ്ടിരിക്കുന്നത്: ജനങ്ങള്‍ നിങ്ങള്‍ക്കെതിരാകുമ്പോള്‍, ജനങ്ങള്‍ അവരുടെ തീരുമാനം എടുത്ത് കഴിയുമ്പോള്‍... ഒന്നും അനുകൂലമാവില്ല!

ഗുജറാത്തികള്‍ അവരുടെ തീരുമാനം എടുത്തു കഴിഞ്ഞു! 50 ശതമാനം വോട്ടു നേടുന്ന സ്ഥിതിയിലേക്കാണ് കോണ്‍ഗ്രസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 120ല്‍ ഏറെ സീറ്റുകളും; ഇതൊരു മിതമായ കണക്കുകൂട്ടലാണ്.

അതെ, ഞാന്‍ അവസാന പ്രവചനം നടത്തുകയാണ്. ചില പുതിയ വെബ്‌സൈറ്റുകളുമായി കൂട്ടുചേര്‍ന്നുകൊണ്ട്, വിശദമായ സര്‍വെ ഞാന്‍ പ്രസിദ്ധീകരിക്കും. അപഗ്രഥനം, ഡിസംബര്‍ എഴ്, എട്ട് തീയതികളില്‍.

(അമരേഷ് മിസ്ര ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories