അഴിമുഖം പ്രതിനിധി
പോയ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് 10 സിനിമകളാണ് അവസാന റൗണ്ടില്‍ മത്സരത്തിനുള്ളത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. തമിഴ് ചിത്രമായ കാക്കമുട്ട, വികാസ് ബാലിന്റെ ഹിന്ദി ചിത്രമായ ക്വീന്‍ എന്നിവയും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരത്തിന്റെ പട്ടികയിലുണ്ട്.
നാന്‍ അവനല്ല അവളു എന്ന ചിത്രത്തിലൂടെ കന്നട നടന്‍ സഞ്ചാരി വിജയാണ് മികച്ചനടനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. നേരത്തേ മുന്നറിയിപ്പിലെ പ്രകടനത്തിന് മമ്മൂട്ടിയേയും ഹൈദറിലെ പ്രകടനത്തിന് ഷാഹിദ് കപൂറിനേയും പി.കെ.യിലെ പ്രകടനത്തിന് ആമിര്‍ഖാനേയും പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖര്‍ജി (മര്‍ദാനി), കങ്കണ റണൗട്ട് (ക്വീന്‍) എന്നിവരാണ് മികച്ചനടിക്കുള്ള പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലുള്ളത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

Next Story