ദേശീയ ഗെയിംസിൻറെ ആദ്യ ദിനത്തിൽ നീന്തൽക്കുളത്തിൽ നിന്ന് കേരളത്തിന് രണ്ട് സ്വർണം. നീന്തലിൽ സാജൻ പ്രകാശാണ് കേരളത്തിന് വേണ്ടി ആദ്യ സ്വർണം നേടിയത്. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സാജൻ പ്രകാശ് റെക്കോഡോടെ സ്വർണം നേടിയത്. 55.03 സെക്കൻറിലാണ് സാജൻ ഫിനിഷ് ചെയ്തത്. ഗെയിംസിൽ സാജൻറെ രണ്ടാം മെഡലാണിത്. നേരത്തെ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ സാജൻ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. ഗെയിംസിൽ കേരളത്തിന് വേണ്ടി ആദ്യ മെഡലും ആദ്യ സ്വർണവും കരസ്ഥമാക്കിയത് സാജനാണ്. 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ പുരുഷൻമാരുടെ ടീമാണ് കേരളത്തിന് രണ്ടാം സ്വർണം സമ്മാനിച്ചത്.
ദേശീയ ഗെയിംസ്: നീന്തൽക്കുളത്തിൽ നിന്ന് കേരളത്തിന് രണ്ട് സ്വർണം

Next Story