TopTop
Begin typing your search above and press return to search.

ഇന്ത്യ രോഹിങ്ക്യ മുസ്ലിങ്ങളെ തിരികെ നരകത്തിലേക്ക് തള്ളിവിടുകയാണോ?

ഇന്ത്യ രോഹിങ്ക്യ മുസ്ലിങ്ങളെ തിരികെ നരകത്തിലേക്ക് തള്ളിവിടുകയാണോ?

മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പറഞ്ഞ് നമ്മള്‍ പരസ്പരം കുറ്റം ചാരുന്ന തിരക്കില്‍ ന്യൂഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ ആയിരക്കണക്കിനു മുസ്ലിങ്ങളെ മരണത്തിന്റെ വായിലേക്ക്‌ ഉന്തി തളളാനുളള തയ്യാറെടുപ്പിലാണ്. നമ്മുടെ ഓര്‍മയില്‍ ഇന്ത്യ അടുത്ത കാലത്തൊന്നും അതിന്റെ മണ്ണിലെ അഭയാര്‍ത്ഥികളോട് ഇത്ര ഹൃദയശൂന്യമായി പെരുമാറിയിട്ടില്ല. ഇപ്പോള്‍ മോദി സര്‍ക്കാര്‍ അവരെ പുറന്തളളാന്‍ ആഹ്വാനം ചെയ്തതുപോലെ. ഇന്ത്യയില്‍ അഭയം തേടിയ രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ 20,000 പേരാണ്. ശരിക്കും പറഞ്ഞാല്‍ അവര്‍ ഒരു രാജ്യവുമില്ലാത്ത ജനതയാണ്.

അവരുടെ സ്വന്തം രാജ്യമായ മ്യാന്‍മാറില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് ആംഗ് സാന്‍ സ്യുക്കി അവരുടെ ഗാന്ധിയന്‍ ഭൂതകാലത്തിന്റെ കാരിക്കേച്ചര്‍ പോലെയാണിപ്പോള്‍ കാണപെടുന്നത്. അവര്‍ ഭുരിപക്ഷ ബുദ്ധിസ്റ്റുകളുടെ രോഹിങ്ക്യക്കെതിരായ വെറുപ്പുകളുടെ ഏജന്റായി മാറി. ഇന്ത്യയില്‍ മതസ്വതങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ വര്‍ത്തമാനങ്ങള്‍ പെരുകുമ്പോള്‍ രോഹിങ്ക്യകളെ നാം വെറും മുസ്ലിങ്ങളായി ചുരുക്കുന്നു. അവരോടുളള കനിവ് നമ്മുടെ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നു. മ്യാന്‍മാറില്‍ നിന്നുളള ഈ അഭയാര്‍ത്ഥികൂട്ടത്തോട് മോദിസര്‍ക്കാറിനുളള നിലപാട് കുറച്ചുകൂടി കട്ടികൂട്ടിയിരിക്കുകയാണെന്ന് അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കുന്നുണ്ട്.

ജമ്മുപോലുളള സ്ഥലങ്ങളിലെ ബിജെപിക്കാര്‍ക്ക് ഈ അഭയാര്‍ത്ഥികളോടുളള സമീപനമെന്താണോ അതുതന്നെയാണ് മന്ത്രിയില്‍ നിന്നും നാം കേള്‍ക്കുന്നത്. ''നമ്മെ സംബന്ധിച്ചിടത്തോളം അവര്‍ നിയമവിരുദ്ധമായ അഭയാര്‍ത്ഥികളാണ്'' മന്ത്രി റിജ്ജു ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്. ''അവര്‍ ഇവിടെ ജീവിക്കണമെന്നതില്‍ ഒരടിസ്ഥാനവുമില്ല. നിയമവുരദ്ധമായ ആരെങ്കിലും ഇവിടേക്ക് കുടിയേറിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചയക്കും'' മറ്റൊരു ചോദ്യത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു.''വിദേശികളായി ഇവിടെ കഴിയുന്നവരെ കണ്ടെത്തി തിരിച്ചയക്കാന്‍ ജില്ലാതലത്തില്‍ പ്രത്യകേ ദൗത്യസേനയെ സജ്ജമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം സംബന്ധിച്ച് അയല്‍രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂട്ടക്കശാപ്പില്‍ നിന്നും രക്ഷപെടാനായി രോഹിങ്ക്യന്‍സ് അപകടകരായി കരയും കടലും താണ്ടുകയാണ്.

അവര്‍ അങ്ങനെ മലേഷ്യയിലും തായിലാന്റിലും ഇന്‍ഡോനേഷ്യയിലുമെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ അഭയാര്‍ത്ഥികള്‍ക്കായുയുളള ഹൈകമ്മീഷന്റെ കണക്കനുസരിച്ച് 2012 നും 2015നു ഇടയില്‍ 1,12,500 രോഹിങ്ക്യകള്‍ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മനുഷ്യക്കടത്തില്‍ ജീവന്‍ അപായപെട്ടിട്ടുണ്ട്. മലേഷ്യ, ഇന്തോനേഷ്യ തായിലാന്റ് എന്നീ രാഷ്ട്രങ്ങളുടെ ബോട്ടുകള്‍ വഴി നടത്തിവന്നിരുന്ന മനുഷ്യകാര്‍ഗോ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നു രാജ്യങ്ങളുടേയും നാവികസേന ഇത്തരം ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചതോടെയാണ് കടത്ത് ഉപേക്ഷിച്ചത്. അതിനെ മാരിടൈം പിങ്‌പോങ് എന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ജമ്മു, ഹൈദരാബാദ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 16,500 രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളള്‍ യുഎന്‍എച്‌സിആറില്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. നാടുകടത്തലും അറസ്റ്റും തടവിലാക്കലില്‍ നിന്നും രക്ഷപെടാനായി രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് യുഎന്‍സിഎച്ആര്‍ പ്രത്യേക തിരിച്ചറല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ആതുരാശ്രമം തേടുന്ന അഭയാര്‍ത്ഥികള്‍ക്കും ഈ രേഖകള്‍ സഹായകരമാണ്. രജിസറ്റര്‍ ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് പൊതുസേവനങ്ങള്‍ക്കും ബാങ്ക് അകൗണ്ടുകള്‍ക്കും സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്നതും എളുപ്പമാക്കുന്നതിനായി അധികാരികള്‍ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുടെ ഐക്യരാഷ്ടസംഘടനയുടെ ഹൈകമ്മീഷണറുടെ (യുഎന്‍എച്‌സിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നത് മ്യാന്‍മറിലെ രേഖിനാ സംസ്ഥാനത്തെ സുരക്ഷ പരിശോധനയെ തുടര്‍ന്ന് 1,68,000 രോഹിങ്ക്യകള്‍ നാടുവിട്ടിട്ടുണ്ടെന്നാണ്. മ്യാന്‍മറിലെ തദ്ദേശീയ ജനതയാണ് തങ്ങളെന്നാണ് രോഹിങ്ക്യകള്‍ സ്വയം വിശ്വസിക്കുന്നത്. പക്ഷെ ഭരണകൂടം വാദിക്കുന്നത് അവര്‍ ബംഗ്ലാദേശികളാണെന്നാണ്. ബുദ്ധിസറ്റ് ഭുരിപക്ഷവും രോഹിങ്ക്യന്‍ മുസ്ലിങ്ങളും തമ്മിലുളള വംശീയ സംഘര്‍ഷം ഒടുവില്‍ ചെന്നെത്തുന്നത് കൊളളയിലും കൊളളിവെയ്പ്പിലും ലൈംഗികാതിക്രമണങ്ങളിലുമാണ്. സ്വന്തം നാട്ടിലെ പീഡിത സാഹചര്യത്തിലേക്ക് അഭാര്‍ത്ഥികളെ ഒരിക്കലും തിരിച്ചയക്കരുതെന്നാണ് അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലെ അടിസ്ഥാന തത്വം. അഭ്യന്തര സഹമന്ത്രി റിജ്ജുവിന്റെ പ്രസ്താവന അഭയാര്‍ത്ഥി കണ്‍വെന്‍ഷന്റെ അടിസ്ഥാന തത്വത്തിനെതിരാണ്. അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന കണ്‍വഷന്‍ തത്വം അംഗീകരിച്ച് ഒപ്പിട്ടാലും ഇല്ലെങ്കിലും എല്ലാ രാജ്യങ്ങള്‍ക്കും അത് ബാധകമാണ്. 'ഇന്ത്യയില്‍ അഭയം തേടുന്നവരെ ഒരിക്കലും തിരിച്ചയക്കി'ലെന്ന് 2016 നവംമ്പറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ മുന്നാം സമിതിയില്‍ ഇന്ത്യ പ്രസ്ഥാവിച്ചതുമാണ്. ''അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായുണ്ടാക്കിയ എല്ലാ നിയമവും പാലിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'' ഇന്ത്യ അന്ന് അസംബ്ലിയില്‍ വ്യക്തമാക്കി.

സൂക്കി സര്‍ക്കാര്‍ റാക്കയിലേക്ക് കുടുതല്‍ സൈന്യത്തെ അയച്ചത് മേഖലയില്‍ അക്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിച്ചുണ്ടെന്നും ജനങ്ങള്‍ ഭയചികിതരാണെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ മനുഷ്യാവകാശലംഘനവും വ്യാപകമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രോഹ്യങ്ക്യകളുടേ പ്രശ്‌നത്തെ കാര്യഗൗരവത്തോടെ സമീപിക്കാന്‍ പല രാജ്യങ്ങളും മ്യാന്‍മറിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. യുഎന്‍ വസ്തുതാന്വേഷണസംഘത്തെ അയക്കാന്‍ കഴിഞ്ഞ മാസം യുഎസ് ആവശ്യപെട്ടു. രോഹ്യങ്ക്യകളുടെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തണമെന്നും പ്രശന പരിഹാരം കണ്ടെത്തുന്നതിന് ബംഗ്ലാദേശ് ഇന്തോനേഷ്യ മലേഷ്യ എന്നീ രാജ്യങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇസ്ലാമിക്ക് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപെട്ടു. ഇന്ത്യ ഇതുവരെ ഒന്നും പ്രതികരിച്ചില്ല. മനുഷ്യാവകാശവിഷയത്തില്‍ ഒന്നു ചെയ്യേണ്ടെന്ന നിലപാടാണ് ഇന്ത്യയുടേത്. എന്നിരുന്നാലും ഇന്ത്യയുടെ വിദേശനയവും അസംബ്ലിയില്‍ പ്രസ്താവിച്ച് തത്വവും തമ്മിലുളള പൊരുത്തകേടുകള്‍ ജനറല്‍ അംസബ്ലിയില്‍ വിശദമാക്കേണ്ടിവരും.

അഭയാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന അഭ്യന്തരമന്ത്രിയുടെ ആവശ്യം ഇന്ത്യയില്‍ നടപ്പിലാക്കണമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ കാരണം ബോദ്ധ്യപെടുത്തേണ്ടിവരും. അയല്‍രാജ്യങ്ങളുമായുളള ചര്‍ച്ചകള്‍ വല്ലതും നടക്കുമെങ്കില്‍, രോഹിങ്ക്യകള്‍ എവിടെയാണെങ്കിലും അവര്‍ക്ക് ജീവിത പരിസരം നല്‍കേണ്ടിവരും. മ്യാന്‍മര്‍ രോഹിങ്ക്യകളോടു മനുഷ്യാവാകാശപരമായി പെരുമാറാന്‍ പ്രതിജ്ഞബദ്ധവുമായിരിക്കണം. മ്യാന്‍മറിന്റെ തദ്ദേശവാസികളായ രോഹിങ്ക്യന്‍സ് നേരിടുന്ന ഗുരുതരു മനുഷ്യവാകാശ ലംഘനങ്ങള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ സംബോധന ചെയ്യേണ്ടതുണ്ട്.

മേഖലയിലെ സങ്കീര്‍ണമായ മാനുഷിക പ്രശ്‌നങ്ങള്‍ക്ക് ഉചിതവും ഫലപ്രദമവുമായ പരിഹാരം കണ്ടുകൊണ്ട് നേതൃപരമായ ചുമതല വഹിക്കാനുളള അവസരമാണിപ്പോള്‍ ഇന്ത്യക്കു മുന്നിലുളളത്. ''സായുധ പോരാട്ടാങ്ങളെ തടഞ്ഞുകൊണ്ടും ഭീകരതയെ എതിര്‍ത്തുകൊണ്ടും വികസനവും മികച്ച ഭരണവും നിലനിര്‍ത്തി സമാധാനമുണ്ടാക്കി ജനങ്ങളെ അവരുടെ മാതൃരാജ്യത്ത് തന്നെ നിലനിര്‍ത്തും.'' അതായിരുന്നു വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ 2016 സെപ്തംബറില്‍ യുഎന്‍ അംസ്ബ്ലിയില്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രഖ്യാപിത നിലപാടില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.


Next Story

Related Stories