Top

ഒരു സിംബാബ്വെന്‍ ഏകാധിപതിയില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യം അകലം പാലിക്കേണ്ട കാര്യങ്ങള്‍

ഒരു സിംബാബ്വെന്‍ ഏകാധിപതിയില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യം അകലം പാലിക്കേണ്ട കാര്യങ്ങള്‍
ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യാ ഗേറ്റിന് വളരെ അടുത്ത് ഷാജഹാന്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ വലതുവശത്തായി ഒരു കെട്ടിടം കാണാം-യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കേന്ദ്ര ആസ്ഥാനം. ഇവിടുത്തെ ചുവരില്‍ ഒരു ചിത്രം തൂക്കിയിട്ടു്- മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ യു.പി.എസ്.സി ചെയര്‍മാനെ സന്ദര്‍ശിക്കുന്ന ചിത്രം. ആ ചിത്രം, അതുപോലെ മറ്റു ചില ചിത്രങ്ങളും ചില കാര്യങ്ങള്‍ വിളിച്ചു പറയുന്നു്, എങ്ങനെയാണ് ഒരു ജനാധിപത്യം പക്വമാകുന്നതും അത് വളര്‍ച്ചയെത്തുന്നതും എന്ന്. എന്തുകൊാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ പോലും ഇത്തരം സ്ഥാപനങ്ങളെ ബഹുമാനിക്കേണ്ടത് എന്ന് ലളിതമായ ഒരുദാഹരണത്തിലൂടെ കാണിച്ചു തരികയായിരുന്നു നെഹ്‌റു.

എന്നാല്‍ ഇന്നു നാം കാണുന്ന ചിത്രങ്ങളും ബഹളങ്ങളുമൊക്കെ മറ്റു ചില കാര്യങ്ങളാണ് നമ്മോട് പറയുന്നത്. ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യം അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇന്ന് അധികാരത്തിലുള്ളവര്‍ അട്ടിമറിക്കുന്നു എന്നതാണത്.

റോബര്‍ട്ട് മുഗാബെ- ഒരുകാലത്തെ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും- ഇപ്പോള്‍ നാണംകെട്ട് പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് ഭൂതകാലം ഇന്ന് കേട്ടുകേള്‍വി മാത്രമായി തീര്‍ന്നിരിക്കുന്നു. നാം ഇവിടെ ഏറെ ആഘോഷിക്കുന്ന സ്വാത്രന്ത്ര്യ സമര സേനാനികള്‍ക്കു പോലും കാലക്രമേണെ വരാവുന്ന ഒരു മാറ്റവും കൂടിയാണ് മുഗാബെ ഇപ്പോള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്. അധികാരത്തോട് അത്യാര്‍ത്തിയുള്ള പ്രായം ചെന്ന ഒരു ഏകാധിപതിയും അയാളുടെ ഭാര്യയും ചേര്‍ന്ന് ഒരു രാജ്യത്തെ നശിപ്പിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വ്യക്തികളെ ഇത്തരത്തില്‍ അന്ധമായി ആരാധിക്കുന്നതു വഴി എന്തൊക്കെ സംഭവിക്കാമെന്നതിന്റെ ഉദാഹരണങ്ങള്‍ ഓരോന്നായി ഓരോ ദിവസവും ഉയര്‍ന്നു വരുന്നത്. അധികാരത്തിലിരിക്കുന്ന അത്തരം വ്യക്തികള്‍ യു.പി.എസ്.സി പോലെ നമ്മുടെ ഇന്‍സ്റ്റിറ്റിയൂഷനുകളെ പരിപാലിക്കുന്നതിനു പകരം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് അവ.

അതില്‍ ഏറ്റവും പുതിയതായി നാം കേട്ട ഒന്നാണ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കൊലപാതക കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജിയുടെ ദുരൂഹ മരണം. എന്നാല്‍ അത് ഒറ്റപ്പെട്ട ഒന്നല്ല താനും. അത് എത്രത്തോളം ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ട് എന്നത് സൂചിപ്പിക്കുന്നതാണ് ഇന്നു രാവിലെ പുറത്തു വന്ന, നിതിന്‍ ഗഡ്കരിയുടെ സെക്രട്ടറി സര്‍ക്കാര്‍ ഫണ്ടും കരാറുകളുമൊക്കെ ലഭിക്കുന്നതിന് സ്വകാര്യ കമ്പനി രൂപീകരിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

http://www.azhimukham.com/india-institutions-equilibrium-weakens-democracy-under-modi-govt/

എന്നാല്‍ അധികം പുറത്തു വരാത്ത കാര്യങ്ങളുമുണ്ട്, അത് സുപ്രീം കോടതിയുടെ ഇടനാഴികള്‍ മുതല്‍ പ്രതിരോധ മന്ത്രാലയവും ഒക്കെ അടങ്ങുന്നിടത്തു നടക്കുന്ന കാര്യങ്ങളാണ്. അടുത്തടുത്ത വന്ന രണ്ട് ചീഫ് ജസ്റ്റിസുമാര്‍ ഏതു നിമിഷവും അന്വേഷണം നേരിടാവുന്ന ഒരു സാഹചര്യം, യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഒരു ദശകമായി നടന്നു കൊണ്ടിരുന്ന ചര്‍ച്ചകളെ മുഴുവന്‍ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് ആ വിമാനങ്ങള്‍ വാങ്ങിയ അവസ്ഥ, ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും പായിക്കുന്നതിന്റെ കാര്യങ്ങള്‍- അങ്ങനെ എണ്ണമില്ലാത്ത നിരവധി കാര്യങ്ങള്‍ കൂടി ചുറ്റും നടക്കുന്നു്.

ആ സാഹചര്യത്തില്‍ മറ്റൊരു കാര്യം കൂടി നടക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ ആ ജോലിക്കു പകരം സെന്‍സര്‍മാരുടെ ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതാണത്. യാതൊരു സംശയവുമില്ലാതെ പറയാം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരിളക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്.

അളവില്ലാത്ത അധികാരം മനുഷ്യരെ എവിടെ എത്തിക്കുമെന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ് മുഗാബെ. 1980 മുതല്‍ സിംബാബ്‌വെ ഭരിക്കുന്നയാണ് മുഗാബെ. ഒരു ചെറു ന്യൂനപക്ഷമായ വെള്ളക്കാര്‍ അധികാരം കൈയാളിയിരുന്നത് അവസാനിപ്പിക്കുകയും കൊളോണിയല്‍ ഭരണത്തില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുകയും ചെയ്ത ശേഷം പ്രസിഡന്റായി ചുമതലയേറ്റതാണ് അദ്ദേഹം.

http://www.azhimukham.com/corporate-ownership-indian-media-nbiased-vested-interests/

ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ഈ സ്വാതന്ത്ര്യ സമര സേനാനിക്കു നേരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ അസംഖ്യമാണ്. കറുത്ത വംശജരായ സിംബാബ്‌വന്‍ ജനതയ്ക്കും വെള്ളക്കാരായ കര്‍ഷകര്‍ക്കും ആയിരക്കണക്കിന് വരുന്ന എല്‍.ജി.ബി.ടിക്കാര്‍ക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും മുതല്‍ രാജ്യം പട്ടിണിയിലേക്ക് കൂപ്പു കുത്തുമ്പോഴും വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതും അടക്കമുള്ള അനേകം ആരോപണങ്ങള്‍.

സിംബാബ്‌വെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ഒരു ദശകത്തില്‍ കൂപ്പുകുത്തുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ മുഗാബെ ഭരണത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുകയും ഒക്കെ ചെയ്തിട്ടും അധികാരത്തില്‍ തുടരാന്‍ അദ്ദേഹം വഴികള്‍ കണ്ടുപിടിച്ചു.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുഗാബെയുടെ പ്രായം കൂടി വന്നതും ആരോഗ്യം ക്ഷയിച്ചതുമൊക്കെ കൂടുതല്‍ പ്രകടമായി തുടങ്ങി. പൊതുപരിപാടികള്‍ക്കിടയില്‍ പോലും ഉറങ്ങുന്നതും പാര്‍ലമെന്റില്‍ തെറ്റായ പ്രസംഗം നടത്തുന്നതും ഓര്‍മക്കുറവും അടക്കമുള്ള കാര്യങ്ങള്‍ തെളിവാണ്. മുഗാബെയുടെ ഭരണത്തിന് തിരശീല വീഴാന്‍ സമയമാകുന്നു എന്നു മനസിലായതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആരെ വാഴിക്കുമെന്ന കാര്യത്തില്‍ അധികാര ബ്രോക്കര്‍മാര്‍ ആലോചനകളും തുടങ്ങി.

http://www.azhimukham.com/edit-when-the-court-asked-the-protesters-to-leave-jantar-mantar/

അപ്പോള്‍ ആരാണ് മുഗാബെയുടെ പിന്‍ഗാമിയായി വരിക? മുഗാബെയുടെ എല്ലാ ഭ്രാന്തന്‍ പരിപാടികളും വിശ്വസ്തനായി നിന്ന് നടപ്പാക്കിയെടുത്ത അദ്ദേഹത്തിന്റെ സഹായി.

അതുകൊണ്ട് തന്നെ ഇതൊരു പാഠമാണ്. നമ്മുടെ ഇന്‍സ്റ്റിറ്റ്യൂഷനുകളെ, അവയുടെ സ്വയംഭരണത്തെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും എത്രത്തോളം ശ്രമങ്ങള്‍ ജനങ്ങളെന്ന നിലയില്‍ നമുക്കുണ്ട് എന്നത് ഓര്‍മപ്പെടുത്തുന്നതു കൂടിയാണ് അവ.

http://www.azhimukham.com/india-13questions-unanswered-justiceloya-death-amitshah-case/

ഇന്റലീജന്‍സ് ബ്യൂറോയേയും സി.ബി.ഐയേയുമൊക്കെ ഉപയോഗിച്ച് ജുഡീഷ്യറിയെ ഭയപ്പെടുത്താനും ബ്ലാക്‌മെയില്‍ ചെയ്യാനുമുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നാം അധികാരത്തിലിരിക്കുന്നവരോട് പറയാനുള്ള സമയമായി. കൂട്ടത്തിലൊരു ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ കോടതി തയാറാകേണ്ട സമയമാണിത്. മുഖ്യധാരാ മാധ്യമങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ കുഴലൂത്തു തുടരുകയാണെങ്കില്‍ അവ ബഹിഷ്‌കരിക്കാന്‍ സമയമായി. നമ്മുടെ ഭരണാധികാരികള്‍ ഭരണഘടനാനുസൃതമല്ല ഭരിക്കുന്നതെങ്കില്‍ ആ ഭരണഘടനയെടുത്ത് അവരുടെ കൈയില്‍ കൊടുക്കാന്‍ സമയായി.

ഇന്ത്യയില്‍ നമ്മുടെ ഓരോരുത്തരുടേയും സമയത്ത് ഒരു മുഗാബെ ഉണ്ടായി വരാന്‍ നാം സമ്മതിക്കരുത്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കളിലൊരാള്‍ ഒരു കൊലപാതകി മാത്രമാണ് എന്നറിയുമ്പോള്‍ നാം ദേഷ്യം കൊള്ളാതിരിക്കേണ്ട കാര്യമില്ല. ആ കൊലപാതകികള്‍ ആണ് നമ്മുടെ അധികാര കസേരകളില്‍ ഉള്ളത് എന്നത് അനുവദിക്കാന്‍ കഴിയില്ല എന്നത് തീരുമാനിക്കേണ്ട സമയം കൂടിയാണിത്.

http://www.azhimukham.com/india-corruption-allegation-against-gadkaris-aid/


Next Story

Related Stories