TopTop

സന്നദ്ധ സംഘടനകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി മോദി സര്‍ക്കാര്‍

സന്നദ്ധ സംഘടനകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി മോദി സര്‍ക്കാര്‍
സന്നദ്ധ സംഘടനകള്‍ക്ക് നേരെ രണ്ടും കല്‍പ്പിച്ചുള്ള ആക്രമണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് കണ്ണുംപൂട്ടിയുള്ള യുദ്ധമാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ ഇര Public Health Foundation of India (PHFI) ആണ്. ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ ഉപദേശക സംഘടന. അവര്‍ ചെയ്ത കുറ്റം- ബില്‍, മെലിന്‍ഡ ഗെയ്റ്റ്സ് ഫൌണ്ടേഷനില്‍ (BMGF) നിന്നും പണം കൈപ്പറ്റി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (FCRA) PHFI-യുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നു. ആഗസ്ത് 2016-നു PHFI-യുടെ അനുമതി പുതുക്കി നല്കിയിരുന്നു.

പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധന്‍ കെ ശ്രീനാഥ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള PHFI 2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഉദ്ഘാടനം ചെയതത്. HIV ബാധ, മരുന്നുകളുടെ ലഭ്യത, പുകയില നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പുകള്‍, പാരിസ്ഥിതിക ആരോഗ്യം, സാര്‍വലൌകിക ആരോഗ്യ രക്ഷ, പൊതുജനാരോഗ്യ പ്രവര്‍ത്തക സംവിധാനം കെട്ടിപ്പടുക്കല്‍, പ്രാഥമികാരോഗ്യ ചികിത്സകരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ PHFI കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശം നല്‍കിവരുന്നു.

ഗെയ്റ്റ്സ് ഫൌണ്ടേഷനും വലിയ ഔഷധ കമ്പനികളും തമ്മില്‍ ബന്ധമുണ്ടെന്നും ഇത് ആരോഹ്യ നയരൂപീകരണത്തെ സ്വാധീനിക്കുന്നു എന്നും ആര്‍ എസ് എസ് പിന്തുണയുള്ള സ്വദേശി ജാഗരണ്‍ മഞ്ച് ഈയിടെ ഒരു റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. അതില്‍ PHFI ക്ക് ഗെയ്റ്റ്സ് ഫൌണ്ടേഷന്റെ പണം കിട്ടുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ശ്രദ്ധക്കായി ചൂണ്ടിക്കാട്ടുകയും ചെയ്തു.ആഭ്യന്തര മന്ത്രാലയം പറയുന്നത് FCRA ലംഘനങ്ങള്‍ക്കാണ് PHFI-യുടെ അനുമതി റദ്ദാക്കിയത് എന്നാണ്. പുകയില വിരുദ്ധ പ്രചാരണസംഘങ്ങള്‍ക്കായി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും മാധ്യമങ്ങളിലും സമ്മര്‍ദം ചെലുത്തിയതും ഈ ആരോപണങ്ങളില്‍ പെടുന്നു. അതായത് ഈ NGO സിഗരറ്റിനും മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും എതിരെ പ്രചാരണം നടത്താന്‍ കൂട്ടുനിന്നു എന്ന വലിയ തെറ്റ്!

PHFI വക്താവ് മാധ്യമങ്ങളോട് ഇങ്ങനെ പറയുന്നു, “FCRA പുതുക്കുന്നത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയത്തിന്റെ FCRA വിഭാഗത്തിന്റെ വിജ്ഞാപനം PHFI ക്ക് ലഭിച്ചിട്ടുണ്ട്. പുകയില, HIV/AIDS മറ്റ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച പണത്തിന്റെ ഉപയോഗത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണം സംബന്ധിച്ചു PHFI ആവശ്യമായ വിശദാംശങ്ങള്‍ നല്കി. ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കാനും FCRA രജിസ്ട്രേഷന്‍ തുടരാനുമാണ് PHFI ആഗ്രഹിക്കുന്നത്.”

PHFI ഭരണസമിതിയുടെ അദ്ധ്യക്ഷന്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയാണ്. അതിലെ അംഗങ്ങളില്‍ മുന്‍ ആസൂത്രണ ബോഡ് ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അഹ്ലൂവാലിയ, മുന്‍ ആരോഗ്യ സെക്രട്ടറി സി കെ മിശ്ര, എന്നിവര്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത്, തെലങ്കാന, ഒഡിഷ, മേഘാലയ, കര്‍ണാടക, ഡല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങളും നിരവധി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും WHO, ലോക ബാങ്ക്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമുള്ള പല സ്ഥാപങ്ങളും PHFI-യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.NGO-കള്‍ക്ക് നേരെയുള്ള മോദിയുടെ യുദ്ധം

മോദി സര്‍ക്കാര്‍ മെയ് 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതാണ്ട് 20,000 സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ FCRA ആഭ്യന്തര മന്ത്രാലയം അനുമതി റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 9,500 എണ്ണം 2015-ലാണ്. മുതിര്‍ന്ന അഭിഭാഷകയും അഡീഷണല്‍ സോളിസിറ്റ ജനറലുമായിരുന്ന ഇന്ദിര ജയ്സിംഗിന്റെ Lawyer’s Collective, ഗ്രീന്‍പീസ്, ടീസ്റ്റ സെതല്‍വാദിന്റെ സബ്രംഗ് ട്രസ്റ്റ് എന്നിവ ഇതില്‍പ്പെടുന്നു.

കൊളോറാഡോ ആസ്ഥാനമായ ബാലാവകാശ, ദായക ഏജന്‍സി Compassion International-നെതിരെയും ആഭ്യന്തര മന്ത്രാലയം നിലപാട് കര്‍ക്കശമാക്കി. യു എസ് സമ്മര്‍ദമുണ്ടായിട്ടും അതിനെ മുന്‍ അനുമതി വേണ്ടവരുടെ പട്ടികയില്‍ നിന്നും മാറ്റിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മൂന്നു യു എസ് NGO കളെ - George Sorosനടത്തുന്ന Open Society Foundation; World Movement for Democracy and National Endowment for Democracy (NED)- മുന്‍ അനുമതി വേണ്ടവയുടെ പട്ടികയില്‍ പെടുത്തിയിരുന്നു.

വിദേശ തലസ്ഥാനങ്ങളില്‍ നിന്നും കേള്‍ക്കുന്ന അടക്കം പറച്ചിലുകള്‍ സൂചിപ്പിക്കുന്നത് ആര്‍ എസ് എസുമായി യോജിച്ച് പവര്‍ത്തിക്കാന്‍ തയ്യാറായാല്‍ വിദേശ എന്‍ ജി ഒ കള്‍ക്ക് മേലുള്ള നിയന്ത്രണം സര്‍ക്കാര്‍ അയച്ചുകൊടുക്കും എന്നാണ്. ആഗോള വിത്ത് ഭീമന്‍ മൊന്‍സാണ്ടോ അതിന്റെ ഇന്ത്യന്‍ പങ്കാളിയുമായി തെറ്റിയപ്പോള്‍ ആര്‍ എസ് എസ് ഇന്ത്യന്‍ പങ്കാളിയെ പിന്തുണച്ചു എന്നാണ് വാര്‍ത്തകള്‍.

Next Story

Related Stories