സിനിമാ വാര്‍ത്തകള്‍

ഫിലിംഫെയറിനെതിരെ നവാസുദീന്‍ സിദ്ദിഖിയുടെ വക്കീല്‍ നോട്ടീസ്

Print Friendly, PDF & Email

ഒരു യുവതിയുമായി താന്‍ ഡേറ്റിംഗിലാണെന്ന തരത്തിലുള്ള വാര്‍ത്തയിന്മേലാണ് നവാസുദീന്റെ നടപടി.

A A A

Print Friendly, PDF & Email

അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഫിലിംഫെയര്‍ മാഗസിനെതിരെ വക്കീല്‍ നോട്ടീസുമായി നടന്‍ നവാസുദീന്‍ സിദ്ദിഖി. ഒരു യുവതിയുമായി താന്‍ ഡേറ്റിംഗിലാണെന്ന തരത്തിലുള്ള വാര്‍ത്തയിന്മേലാണ് നവാസുദീന്റെ നടപടി. താനും ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണെന്ന തരത്തിലാണ് ഫിലിംഫെയര്‍ വാര്‍ത്ത കൊടുത്തിരുന്നതെന്ന് നവാസുദീന്‍ സിദ്ദിഖി പറഞ്ഞു. ഫിലിംഫെയറിന്റെ മാര്‍ച്ച് എട്ട് ലക്കത്തിലാണ് വിവാദ വാര്‍ത്ത. തന്നെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത വാര്‍ത്തയില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് വക്കീല്‍ നോട്ടീസില്‍ നവാസുദീന്‍ സിദ്ദിഖി ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍