ന്യൂസ് അപ്ഡേറ്റ്സ്

സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങള്‍ക്ക് കോടിയേരിയുടെ ഉപദേശം

നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചു
അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്

താരസംഘടനയായ അമ്മയുടെ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലെ താരങ്ങളുടെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമയല്ല ജീവിതമെന്ന് താരങ്ങളെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. സംഘടനയെ സംഘടനയായേ ജനം കാണൂ.

പൊതുവേദികളില്‍ സിനിമക്കാരും ശ്രദ്ധിക്കണമെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചനയില്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

അമ്മയുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് കയര്‍ത്ത എംഎല്‍എമാര്‍ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഓടുന്ന വാഹനത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ന്നപ്പോഴാണ് വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പ്രകോപിതരായത്. സംഘടനയിലെ അംഗങ്ങളെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നെന്നായിരുന്നു ഇവരുടെ ആരോപണം.

ഇവരുടെ പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് പിന്നീട് മാപ്പ് പറഞ്ഞു. സിപിഎമ്മിനകത്തും മുന്നണിക്കകത്തും മുകേഷിന്റെ പെരുമാറ്റത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍