സിനിമാ വാര്‍ത്തകള്‍

‘ഈ ചിത്രത്തിലെ പ്രണയം ഒരേ മതവും ജാതിയും സമ്പത്തുമുള്ളവര്‍ തമ്മിലാണ്’: സിനിമയിലെ പ്രണയരംഗങ്ങളിലും മുന്നറിയിപ്പ് വേണമെന്ന് സിദ്ധാര്‍ത്ഥ് ശിവ

കോട്ടയം മാന്നാനത്ത് നടന്ന ദുരഭിമാന കൊലയ്‌ക്കെതിരായ പ്രതികരണമായാണ് സിദ്ധാര്‍ത്ഥയുടെ ട്രോള്‍

സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് കാണിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ. ‘ഈ ചിത്രത്തില്‍ കാണിക്കുന്ന പ്രണയം ഒരേ മതത്തിലും ജാതിയിലും സാമ്പത്തിക അവസ്ഥയിലുമുള്ളവര്‍ തമ്മിലാണ്’ എന്ന മുന്നറിയിപ്പ് നല്‍കണമെന്നാണ് സിദ്ധാര്‍ത്ഥ് പരിഹാസ രൂപേണ പറയുന്നത്.

കോട്ടയം മാന്നാനത്ത് നടന്ന ദുരഭിമാന കൊലയ്‌ക്കെതിരായ പ്രതികരണമായാണ് സിദ്ധാര്‍ത്ഥയുടെ ട്രോള്‍. സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്‌നം കണ്ട് ജാതിയും മതവും സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവങ്ങള്‍ മൂന്നാമത്തെ ദിവസം വല്ല വെള്ളത്തിലും പൊങ്ങുമെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡിനുള്ള തുറന്ന കത്തെന്ന രീതിയിലാണ് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചത്. സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡ്,

ഇനി ഇനിമുതല്‍ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ‘love shown in this film is only between the persons who are in same religion, caste & social status’ എന്ന അടി കുറുപ്പ് കൂടി കൊടുക്കുക- കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്‌നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിള്ളേര് മൂന്നാം പക്കം വല്ല വെള്ളത്തിലും പൊങ്ങും!!!’

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍