UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജിന്റെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

ഞങ്ങള്‍ തൃപ്തരല്ല, നീതി താഴേത്തട്ടിലേക്ക് എത്തിച്ചേരുന്നത് വരെ ആയികിക്കുകയുമില്ലെന്നും മുന്നറിയിപ്പ്

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലാകുകയും അടച്ച് പൂട്ടുകയും ചെയ്ത നെഹ്രു കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തത്. മരിച്ച ജിഷ്ണു പ്രണോയിയുടെ ചിത്രവും ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗുമാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

കേരള സൈബര്‍ വാരിയേഴ്‌സ് എന്നും ചിത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ ഞങ്ങള്‍ക്കൊരു പ്രതിഭയെ നഷ്ടപ്പെട്ടു, ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ സമ്പ്രദായം ഒരു കച്ചവടമായി മാറിയിരിക്കുന്നു. ഞങ്ങള്‍ തൃപ്തരല്ല, നീതി താഴേത്തട്ടിലേക്ക് എത്തിച്ചേരുന്നത് വരെ ആയികിക്കുകയുമില്ല. നിനക്ക് നിത്യശാന്തി ലഭിക്കട്ടേ.. തുടങ്ങിയ വാചകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കലാലയങ്ങള്‍ എന്നത് മാറ്റി കൊലാലയങ്ങള്‍ എന്നാക്കിയിട്ടുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍