TopTop
Begin typing your search above and press return to search.

ആന്‍ഡമാന്‍ ട്രൈബിസിന്റെ മനുഷ്യമുന്‍ഗാമി

ആന്‍ഡമാന്‍ ട്രൈബിസിന്റെ മനുഷ്യമുന്‍ഗാമി

ആന്‍ഡമാനിലെ ജരാവകളും ഒന്ഗേകളും ശാസ്ത്രത്തിന് ഇതേവരെ അപരിചിതരായിരുന്ന ഒരു പുതിയ മാനവകുലത്തില്‍ നിന്ന് പരിണമിച്ചവരാകാം, നേച്ചര്‍ ജെനറ്റിക്സ് എന്ന ശാസ്ത്ര ജേര്‍ണലിന്റെ ജൂലൈ ലക്കത്തില്‍ ഒരു സംഘം ഇന്‍ഡോ സ്പാനിഷ് ഗവേഷകരുടെ കണ്ടെത്തലാണ് ഇത്.

ഈ വാദത്തിന് ഫോസില്‍ തെളിവുകള്‍ ഒന്നും ഇതുവരെ കണ്ടെത്തായിട്ടില്ലെങ്കിലും മനുഷ്യപരിണാമ ചരിത്രത്തില്‍ ഇതേവരെ അറിയാതിരുന്ന ഒരു ശാഖയെ അടയാളപ്പെടുത്തുന്നു എന്നത് ഏറെ വിപ്ലവകരമാണ്. ഡിഎന്‍എ നിരീക്ഷണങ്ങള്‍ അന്യംനിന്ന് പോയ ഈ പുതിയ തരം ഹോമിനിഡിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഹോമിനിഡുകള്‍ വാനരന്‍മാരുടെയും മനുഷ്യരുടെയും പൂര്‍വ്വികരാണ്.

മനുഷ്യപരിണാമചരിത്രത്തില്‍ പുതിയ ഒരു ജാലകം തുറക്കാന്‍ ഈ കണ്ടെത്തലിനു കഴിയും. ഹോമോ ഹൈഡല്‍ബര്‍ഗന്സിസ് എന്ന ആഫ്രിക്കയില്‍ നിന്ന് ആദ്യം പുറത്തുവന്ന ഒരു സംഘം ആളുകള്‍ സൃഷ്ടിച്ചത് നിയാണ്ടര്‍ത്താല്‍, ഡെനിസോവാന്‍ എന്നിങ്ങനെ രണ്ടു ശാഖകള്‍ മാത്രമല്ല വേറെയുമുണ്ട് എന്ന് കണ്ടെത്തലാണ് അത്. പടിഞ്ഞാറ് എത്തിയവര്‍ നിയണ്ടര്‍ത്താലുകളും കിഴക്കോട്ട് കുടിയേറിയവര്‍ ഡെനിസോവാന്‍മാറും ആയി മാറുകയായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെയും ഡെനിസോവാന്‍ മനുഷ്യരുടെയും ഒരുപാട് ഡിഎന്‍എ പഠനങ്ങള്‍ നടന്നിരുന്നതുകൊണ്ട് വെസ്റ്റ്ബംഗാളിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ബയോ മെഡിക്കല്‍ ജെനോമിക്സും ബാര്‍സിലോണയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ബയോളജിയും സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൌണ്‍സിലും ചേര്‍ന്ന് രണ്ടു ആന്‍ഡമാന്‍ ഗോത്രങ്ങളുടെ ഡിഎന്‍എ ഇന്ത്യന്‍ വംശജരുടേതുമായും മറ്റു പ്രാചീന മനുഷ്യപൂര്‍വികരുടേതുമായും ഒക്കെ താരതമ്യപഠനം നടത്തിനോക്കി.ജരാവകളുടെയും ഒന്ഗെകളുടെയും പത്തു ജനിതകസാമ്പിളുകളും ഇന്ത്യയിലെ അറുപതോളം ജനിതകസാമ്പിളുകളും പരിശോധിച്ചശേഷമാണ് അവര്‍ ഈ കണ്ടെത്തലില്‍ എത്തിയത്.

ജരാവകളുടെയും ഒന്ഗെകളുടെയും പൂര്‍വികര്‍ ആരെന്നത് കാലങ്ങളായി ശാസ്ത്രത്തിന് ഒരു അതിശയമാണ്. അവരുടെ ഭാഷയിലെയും രൂപത്തിലെയും ആഫ്രിക്കന്‍ സാദൃശ്യം വിശദീകരിക്കുന്ന പല സിദ്ധാന്തങ്ങളുമുണ്ട്. ജരാവകളും ഒന്ഗെകളും കാഴ്ചയില്‍ ആഫ്രിക്കനാണ്, ഇരുണ്ട നിറവും ചുരുണ്ട മുടിയും ഉയരക്കുറവും. “അതുകൊണ്ട് ആഫ്രിക്കയില്‍ നിന്ന് സഞ്ചരിച്ച പൂര്‍വികരുടെ ഒരു മാതൃക നിലനില്‍ക്കുന്നതാണ് അവരിലൂടെ എന്ന് കരുതപ്പെട്ടിരുന്നു. ഇവരുടെ ഭാഷയിലെ പ്രത്യേകതകളും ഈ വിശ്വാസം ദൃഡപ്പെടുത്തി. ഇന്ത്യാക്കാരുമായുള്ള ജനിതകസാമ്യം മൂലം അവര്‍ ആഫ്രിക്കയില്‍ നിന്ന് വന്ന അതേ ആളുകളില്‍ പെട്ടതാകാം എന്ന ധാരണ തുടര്‍ന്നു. പൂര്‍വികര്‍ ഉയരം കുറഞ്ഞത് കൊണ്ടല്ല, മറിച്ച് നാച്ചുറല്‍ സെലക്ഷന്‍ കാരണമാണ് ഇവര്‍ക്ക് പൊക്കം കുറഞ്ഞത് എന്നും ധാരണകള്‍ ഉണ്ടായി.

നിയാണ്ടര്‍ത്താലും ഡെനിസോവാനും കൂടാതെ മറ്റൊരു ഹോമിനിഡ് കൂടി ഇവരുടെ പൂര്‍വ്വികരായുണ്ട് എന്നാണ് ഗവേഷണത്തില്‍ പങ്കാളിയായ പാര്‍ത്ഥ മജുംദാര്‍ പറയുന്നത്. പല ശാസ്ത്രജ്ഞരും നടത്തിയ മുന്‍കാല ഗവേഷണം പ്രകാരം ആഫ്രിക്കയ്ക്ക് വെളിയിലുള്ള ആളുകളില്‍ ഒന്ന് മുതല്‍ നാലു ശതമാനം വരെയുള്ള ജനിതകഘടനയുടെ ഉത്ഭവം നിയണ്ടാര്‍ത്താല്‍ മനുഷ്യരില്‍ നിന്നാണ്. എന്നാല്‍ പസിഫിക് ദ്വീപിലെയും ഓസ്ട്രേലിയന്‍ ആദിവാസികളിലെയും ജനിതകഘടനയുടെ ആറുശതമാനം വരെ ഡെനിസോവാന്‍മാരില്‍ നിന്നാണ് വരുന്നത്.

എന്നാല്‍ ഈ പുതിയ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന ജനിതകചരിത്രകാരന്‍മാരുമുണ്ട്. ഹാര്‍വാര്‍ഡ്‌ പ്രൊഫസര്‍ ഡേവിഡ് റീച് ആണ് ഇന്ത്യന്‍ ജെനോമുകളില്‍ ഗവേഷണം നടത്തുന്നവരില്‍ പ്രമുഖന്‍. അദ്ദേഹം പറയുന്നത് മജൂംദാറിന്റെയും സംഘത്തിന്റെയും ഈ പുതിയ പൂര്‍വികര്‍ സിദ്ധാന്തം ‘സത്യമാകാന്‍ സാധ്യതയില്ലെന്നാണ്’. സ്റ്റാറ്റിസ്റ്റിക്കല്‍ രീതികളിലെ പാളിച്ചകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.


Next Story

Related Stories