സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരും; മന്ത്രി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എതിര്‍പ്പുകള്‍ ഉണ്ടായാലും പിന്മാറില്ലെന്നും മന്ത്രി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും മന്ത്രി സൂചന നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധമേഖലകളില്‍ നിന്നുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശവിനിമയവും നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. ടൂറിസം മേഖലയിലെ പ്രതിസന്ധിയും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതുകൊണ്ടു തന്നെ നിലവിലെ മദ്യനയത്തില്‍ മാറ്റം കൊണ്ടുവരുമെന്നും ടി പി രാമകൃഷ്ണന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍