UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കയ്യിലുള്ള കമ്പുകൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് വിചാരിക്കരുത്’ :മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി എ എൻ ഷംസീർ

പി കെ ശശിക്കെതിരെ പീഡന പരാതി നൽകിയത് ഡി വൈ എഫ് ഐ വനിതാ നേതാവ് ആണ്.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പീഡന പരാതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍. കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ആണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജൂം പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.

കയ്യിലുള്ള കമ്പുകൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് വിചാരിക്കരുതെന്ന് ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ വേണ്ട. അഭിമുഖം മതി. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കാമെന്ന് ധരിക്കരുതെന്നും ഷംസീര്‍ പറഞ്ഞു.

പി കെ ശശിക്കെതിരെ പീഡന പരാതി നൽകിയത് ഡി വൈ എഫ് ഐ വനിതാ നേതാവ് ആണ്. ഈ പരാതി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാതെ ഇരു നേതാക്കളും ഒഴിഞ്ഞു മാറി. ചര്‍ച്ച ചെയ്യാം ചെയ്യാതിരിക്കാം. ഇതിനെക്കുറിച്ച് പറയാന്‍ താന്‍ പ്രവാചകനല്ലെന്നായിരുന്നു എം. സ്വരാജിന്റെ പ്രതികരണം.

അതേസമയം ഡിവൈഎഫ്ഐ സംഘടനാ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് സംസ്ഥാന പ്രസിഡന്റും തലേശ്ശരി എംഎല്‍എയുമായ എ.എന്‍ ഷംസീനിതിരെയുള്ളത്. താൻപ്രമാണിത്തവും ധിക്കാരവും നേതാക്കൾക്ക് നല്ലതല്ലെന്നുമാണ് സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനം. വിനയവും സൗമ്യതയുമാണ് സംഘടന നേതാക്കൾക്ക് വേണ്ടതെന്ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലർ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. പൊതു ജനങ്ങളോട് നേതാക്കളുടെ പെരുമാറ്റം മോശമാണ്. ഇത് മാറിയേ തീരു. സി.പി.എമ്മിന്റെ ബി ടീമായി കേരളത്തിലെ ഡി.വൈ.എഫ്.ഐ സംഘടന മാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍