UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആത്മഹത്യ ചെയ്യുന്നവര്‍ക്കുള്ള ‘പാഠങ്ങള്‍’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ചാടി മരിച്ചു

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറല്‍; വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് പോലീസ്

ആത്മഹത്യ ചെയ്യുന്നവരെ സഹായിക്കാനുള്ള ‘പാഠങ്ങള്‍’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം മുംബെയിലെ 24 കാരനായ കോളേജ് വിദ്യാര്‍ത്ഥി, ഹോട്ടലിന്റെ 19-ാം നിലയില്‍ നിന്നും ചാടി മരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അര്‍ജ്ജുന്‍ ഭരദ്വാജ് എന്ന നാര്‍സി നോന്‍ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സ് കോളേജ് വി്ദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പില്‍ അമിതമായ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വിഷാദമാണ് ഈ കടുംകൈയ്ക്ക് കാരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബാന്ദ്ര പോലീസ് പറയുന്നു.

പടിഞ്ഞാറന്‍ ബാന്ദ്രയിലെ ടാജ് ലാന്‍സ് എന്‍ഡ് ഹോട്ടലില്‍ നിന്നാണ് വിദ്യാര്‍ത്ഥി ചാടി മരിച്ചത്. ഇയാള്‍ തുടരെ തുടരെ ഭക്ഷം ഓഡര്‍ ചെയ്യുന്നതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ഹോട്ടലിലെ സുരക്ഷ ജീവനക്കാര്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ മുറിയിലെ ജനലിന്റെ ഗ്ലാസ് കസേര ഉപയോഗിച്ച് തകര്‍ത്തതിന് ശേഷം അതുവഴി ചാടുകയായിരുന്നു. ഇദ്ദേഹം ബംഗളൂരു സ്വദേശിയാണെന്നും മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബന്ദ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിവ്രുതി താക്കറെ അറിയിച്ചു.

അപകടമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ തുടര്‍ച്ചയായി മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഈ വീഡിയോ കണ്ട ഹോട്ടലിലെ ഒരു ഉദ്യോഗസ്ഥന്‍ സുരക്ഷ ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇടപെടാന്‍ സമയം ലഭിക്കുന്നതിന് മുമ്പ് അഹിതമായത് സംഭവിച്ച് കഴിഞ്ഞിരുന്നു.

എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരോടും മാധ്യമങ്ങളോടും പോലീസ് അഭ്യര്‍ത്ഥിച്ചു. യുവാക്കളുടെ മനസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് ഇതിന് കാരണമായി പറയുന്നത്. ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും മുംബെ പോലീസ് അറിയിച്ചു. #WeAreListening എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യാനാണ് മുംബെ പോലീസ് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍