ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെയും മകന്റെയും വീട്ടില്‍ സിബിഐ റെയ്ഡ്

ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐ എന്‍ എക്ക്സ് മീഡിയയ്ക്ക് വിദേശ ഫണ്ട് വാങ്ങിച്ചു കൊടുക്കുന്നതിന് സഹായിച്ചു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിലും മറ്റ് 16 ഇടങ്ങളിലും സി ബി ഐ റെയ്ഡ്. മകനും കോണ്‍ഗ്രസ്സ് നേതാവുമായ കത്രി ചിദംബരത്തിന്റെ വസതിയിലും റെയ്ഡ് നടന്നു.

കത്രി ചിദംബരത്തിനും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനത്തിനും കഴിഞ്ഞ മാസം എന്‍ഫോഴ്സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. 45 കോടി രൂപയുടെ വിദേശ പണ വിനിമയ ലംഘനവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐ എന്‍ എക്ക്സ് മീഡിയയ്ക്ക് വിദേശ ഫണ്ട് വാങ്ങിച്ചു കൊടുക്കുന്നതിന് സഹായിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍