മണ്ഡല വിശേഷങ്ങള്‍

ഫ്ലക്സ് ബോർഡുകൾ മോഷണം പോയി; ഗ്രോബാഗുകള്‍ ഉണ്ടാക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും തിരിച്ചുതരണമെന്ന് ഇടതു സ്ഥാനാര്‍ത്ഥി

കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ച് ഗ്രോബാഗുകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ ഫ്ലക്സ് ബോര്‍ഡുകള്‍ മോഷണം പോയി. ഫ്ലെക്സ് ബോര്‍ഡുകള്‍ ശേഖരിച്ചു കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഗ്രോബാഗുകള്‍ ഉണ്ടാക്കണമെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും തിരിച്ചുതരണം എന്നുമാണ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യം.

“എല്‍ഡിഎഫ് സ്ഥാപിച്ചിട്ടുള്ള പ്രചരണ ഫ്ലെക്സ് ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പിന് ശേഷം കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ശേഖരിച്ച് ഗ്രോബാഗുകള്‍ ഉണ്ടാക്കുമെന്ന് തീരുമാനിച്ചിരുന്നല്ലോ. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടെങ്കിലും എടുത്ത് കൊണ്ട് പോയ ഫ്ലെക്സ് ബോര്‍ഡുകള്‍ തിരകെ എത്തിച്ചാല്‍ ഉപകാരമാകും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍