UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കാനില്ല: ബഹിഷ്‌കരണവുമായി വിദ്യാര്‍ത്ഥികളും

ബഷീര്‍ മെമ്മോറിയല്‍ ചടങ്ങില്‍ മുഖ്യാതിഥിയായാണ് ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നത്. നേരത്തെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ബഷീറിന്റെ മകള്‍ ഷാഹിന ബഷീറും ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ന്‌ കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ സമ്മാനം നേടിയ ഗുരുവായൂരപ്പന്‍ കോളേജ്‌ വിദ്യാര്‍ത്ഥികളും.

ബഷീര്‍ പുരസ്‌കാര വേദിയില്‍ ഇന്റര്‍സോണ്‍ പുരസ്‌ക്കാരം ലഭിച്ച നാടക ടീമിനെയും അനുമോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചടങ്ങില്‍ ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിക്കുകയായിരുന്നു. പുരസ്‌ക്കാര ജേതാക്കളായ അബിമല്‍, ഉണ്ണിമായ, ഗോകുല്‍, അജയ് വിജയന്‍, കീര്‍ത്തന മുരളി, അപര്‍ണ വിനോദ്, രോഹിണി സജീര്‍, അംജദ് അലി എന്നിവരാണ് അവള്‍ക്കൊപ്പമാണ് നിലപാടെന്ന് വ്യക്തമാക്കി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

സ്ത്രീപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇവരവതരിപ്പിച്ച ‘തൊട്ടപ്പൻ’ എന്ന നാടകമാണ് ഇവരെ പുരസ്കാരത്തിനർഹരാക്കിയത്. ഈ കുട്ടികളെ ഇന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പുരസ്കാരവേദിയിൽ അനുമോദിക്കാനിരിക്കുകയായിരുന്നു.

തങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ബഷീര്‍ പുരസ്‌കാര വേദിയില്‍ സമ്മാനം സ്വീകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. ഡിഗ്രി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനപ്പുറമോ ആണിത്. പക്ഷെ നിലപാടുകളും, ’പൊളിറ്റിക്കല്‍’ ആയിരിക്കുക എന്നതുമാണ് പ്രാധാന്യമെന്ന്‌ തിരിച്ചറിയുന്നെന്നും. ആയതിനാല്‍ ഇന്ന്‌ നടക്കുന്ന ബഷീര്‍ പുരസ്‌ക്കാര ചടങ്ങില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

അങ്ങേയറ്റം സ്ത്രീവിരുദ്ധവും, തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ബഹിഷ്കരണങ്ങള്‍ തുടരുന്നു; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ബഷീര്‍ പുരസ്കാര ചടങ്ങ് വിവാദത്തില്‍

ബഷീര്‍ മെമ്മോറിയല്‍ ചടങ്ങില്‍ മുഖ്യാതിഥിയായാണ് ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നത്. നേരത്തെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ബഷീറിന്റെ മകള്‍ ഷാഹിന ബഷീറും ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നെന്ന് വ്യക്തമാക്കിയിരുന്നു.

അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് എഴുത്തുകാരിയും, അധ്യാപികയുമായ ദീപ നിഷാന്ത് രംഗത്തെത്തി.

“ഞങ്ങൾ നിരസിക്കുന്നത് പുരസ്കാരത്തെയല്ല സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള, അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരോടുള്ള എല്ലാ വ്യക്തികളോടുമുള്ള ഞങ്ങളുടെ വിയോജിപ്പ് ഞങ്ങൾക്ക് സാധിക്കും വിധം ഞങ്ങൾ അറിയിക്കുന്നു എന്നേയുള്ളൂ. അത് ഊർമ്മിള ഉണ്ണി എന്ന ഒറ്റ വ്യക്തിയോടുള്ള പ്രതിഷേധമല്ല.ജനപ്രതിനിധികൾ അടക്കം കൈക്കൊണ്ട മൗനങ്ങളോടുള്ള, വിണ്ണിലെ താരങ്ങളുടെ സ്ത്രീവിരുദ്ധ കൈയടികളോടുള്ള പ്രതിഷേധമാണിത്. നിസ്സഹായത കൊണ്ടും മറ്റ് ഗതികേടുകൾ കൊണ്ടുമാണ് പലരും മൗനം പാലിച്ചതെന്നറിഞ്ഞു. അത് മനസ്സിലാക്കുന്നു. അടിമ സമ്പ്രദായം നിരോധിച്ച കാലത്ത് കുറേ അടിമകൾക്കും ഇതേ നിസ്സഹായത ഉണ്ടായതായി കേട്ടിട്ടുണ്ട്. ” ഞങ്ങളിനി എന്തു ചെയ്യും? ഞങ്ങൾക്കിനി ആരു ഭക്ഷണം തരും? ” എന്ന ആവലാതികൾ പങ്കുവെക്കുന്നവരോട് എന്താണ് പറയുക? സ്വാതന്ത്ര്യമെന്തെന്ന് പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രധാനമാണ് അതെന്താണെന്ന തിരിച്ചറിവ്.. ആ തിരിച്ചറിവ് നമുക്കുണ്ടായാലേ ആ “പെണ്ണുങ്ങളുടെ ” സമരം ആളിപ്പടരൂ.ആ സമരത്തെ വിജയിപ്പിക്കേണ്ടത് ഒരു സാമൂഹികബാധ്യത തന്നെയാണ്.. സ്ത്രീപീഡനം തീർത്തും സ്വാഭാവികമായ ഒരു മർദ്ദകോപാധിയും അധികാരപ്രയോഗത്തിനുള്ള ഉപകരണവുമായി മാറാതിരിക്കാൻ നമ്മൾ ജാഗ്രത പാലിച്ചേ മതിയാകൂ.” ദീപ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറയുന്നു.

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് ദീപാ നിശാന്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍