TopTop
Begin typing your search above and press return to search.

സ്വതന്ത്ര ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍

സ്വതന്ത്ര ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍

സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യ്ക്ക് പുതിയ ഭാരവാഹികള്‍. കോം ചെയര്‍മാനായി മുന്‍ എം.പിയും സൗത്ത് ലൈവ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഭാരവാഹി അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: അല്‍ അമീന്‍ (ഇ. വാര്‍ത്ത), സെക്രട്ടറി : ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), ട്രഷറര്‍ : അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത) വൈസ് പ്രസിഡന്റ്: വിന്‍സന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍), ജോയിന്റ് സെക്രട്ടറിമാര്‍: അജയ് മുത്താന (വൈഗ ന്യൂസ് ) ഷാജി ജോണ്‍ (മെട്രോ മാറ്റിനി).

എക്‌സ്പ്രസ്സ് കേരള, ബിഗ് ന്യൂസ് ലൈവ്, വണ്‍ ഇന്ത്യ, മലയാളി വാര്‍ത്ത, കെ. വാര്‍ത്ത, ഈസ്റ്റ് കോസ്റ്റ് ഡെയിലി, കേരള ഓണ്‍ലൈന്‍ ന്യൂസ്, ട്രൂവിഷന്‍ പ്രതിനിധികളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ക്രിയാത്മകമായ ഇടപെടല്‍ നടത്തി സംഘടന ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദിനംപ്രതി കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്കാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്.

ഇ.വാര്‍ത്ത, മലയാളി വാര്‍ത്ത, എക്‌സ്പ്രസ്സ് കേരള, സത്യം ഓണ്‍ലൈന്‍, കാസര്‍ഗോഡ് വാര്‍ത്ത, ബിഗ് ന്യൂസ് ലൈവ്, സൌത്ത് ലൈവ്, കേരള ഓണ്‍ലൈന്‍, വണ്‍ ഇന്ത്യ, അഴിമുഖം, ന്യൂസ് മൊമെന്റ്‌സ്, ഡൂള്‍ ന്യൂസ്, വൈഗ ന്യൂസ്, മലയാളം ഇ മാഗസിന്‍, മറുനാടന്‍ മലയാളി, കെ.വാര്‍ത്ത, പത്രം ഓണ്‍ലൈന്‍, ഏഷ്യന്‍ ഗ്രാഫ്, മെട്രോ മാറ്റിനി, ട്രൂവിഷന്‍, ഗ്രാമജോതി, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയവയാണ് കോം ഇന്ത്യയിലെ അംഗങ്ങള്‍.

Next Story

Related Stories