UPDATES

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോയ ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

കാസര്‍ഗോഡ് സ്വദേശി മുഹമ്മദ്‌ മര്‍വാനാണ് കൊല്ലപ്പെട്ടത്

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നു കരുതുന്ന മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാസര്‍കോഡ് സ്വദേശി മുഹമ്മദ് മര്‍വാനാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍വാന്റെ പിതാവിന് ലഭിച്ച സന്ദേശമനുസരിച്ചാണ് എന്‍.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലേക്ക് പോയ 20 പേരില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ബെസ്റ്റിന്‍ വിന്‍സെന്റ്, മുഹമ്മദ് ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലുള്ള അഷ്ഫാഖ് മജീദ് എന്നയാളില്‍ നിന്നും ഇന്നലെയാണ് ടെലഗ്രാം വഴി മര്‍വാന്റെ പിതാവിന് സന്ദേശമെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മര്‍വാന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍