TopTop

മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല, സെന്‍കുമാറിനെ കാണും: ജിഷ്ണുവിന്റെ കുടുംബം

മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല, സെന്‍കുമാറിനെ കാണും: ജിഷ്ണുവിന്റെ കുടുംബം
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്ന് ജിഷ്ണുവിന്റെ കുടുംബം. പാമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയില്‍ നിന്നും ശേഖരിച്ച ജിഷ്ണുവിന്റെ രക്ത സാമ്പിളുകളില്‍ ഡിഎന്‍എ പരിശോധന സാധ്യമല്ല എന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഡിജിപി ഓഫീസിന് മുന്‍പില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും തെറ്റായ എഫ് ഐ ആര്‍ ഉണ്ടാക്കിയ എസ് ഐക്കും എതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല എന്ന് കുടുംബം ആരോപിച്ചു.

രക്ത സാമ്പിളുകളുടെ പരിശോധന സംബന്ധിച്ചു ഇപ്പോള്‍ പോലീസ് പറയുന്നതില്‍ സംശയങ്ങള്‍ ഉണ്ടെന്നും അത് അട്ടിമറിക്കപ്പെട്ടതായും കുടുംബം പറഞ്ഞു. ഉടന്‍ തന്നെ ഡിജിപി സെന്‍കുമാറിനെ കാണാന്‍ തിരുവനന്തപുരത്ത് വരുമെന്നും കുടുംബം വ്യക്തമാക്കി.



Next Story

Related Stories