ന്യൂസ് അപ്ഡേറ്റ്സ്

അപകീര്‍ത്തികരമായ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നു; എഎന്‍ ഷംസീര്‍ ഡിജിപിക്ക് പരാതി നല്‍കി

ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പോലീസ് ആക്രമിച്ചത് സ്വാഭാവികം എന്നു ഷംസീര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചതിനെതിരെ ട്രോളുകളും പോസ്റ്റുകളും വന്ന സാഹചര്യത്തിലാണ് പരാതി

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് ഷംസീര്‍ പരാതി നല്‍കിയത്.

ഡിജിപി ഓഫീസില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പോലീസ് ആക്രമിച്ചതിനെ തുടര്‍ന്നാണ് എ എന്‍ ഷംസീര്‍ എം എല്‍ എ മാതൃഭൂമി ചാനലില്‍ ചര്‍ച്ചയ്ക്കെത്തിയത്. ഡിജിപി ഓഫീസിലേക്ക് വരുന്ന സമരങ്ങളെ ഒരു നിശ്ചിത ദൂരപരിധി കഴിഞ്ഞാല്‍ പോലീസ് തടയും. അത് സ്വാഭാവികം എന്നാണ് ഷംസീര്‍ ചാനലിലൂടെ പ്രതികരിച്ചത്. ഇതിനെ തുടര്‍ന്ന് ഷംസീറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അതിശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു.

Also Read: സ: ഷംസീറേ… തിരക്കാണെന്നറിയാം, കഴിയുമെങ്കില്‍ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ഒന്നു വായിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍