UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം; തിങ്കഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം

അഞ്ചാംതീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും.

ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കമെന്നാവശ്യപ്പെട്ട്  സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല നിരാഹരം ഉള്‍പ്പെടെ നടത്തുമെന്നും ബിജെപി വ്യക്തമാക്കി. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്നു ചേര്‍ന്ന നേതൃയോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് തുടക്കത്തില്‍ നിരാഹാരമിരിക്കുകയെന്നും പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

ഇതിന് പുറമെ അഞ്ചാംതീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും. പരിപാടിയില്‍അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ സ്വീകരിക്കാനും ഈ സദസുകളില്‍ സംവിധാനമുണ്ടാവും. ബിജെപി നേതാവ് എംടി ടി രമേശിനാണ് കോ ഓര്‍ഡിനേഷന്‍ ചുമതല. ഒരു കോടി ഒപ്പു ശേഖരിക്കുന്നതിനുള്ള കാംപയ്ന്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

അതിനിടെ ശബരിമലയിലെ സാഹചര്യങ്ങൾ പഠിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ നാലംഗ സമിതി 2,3 തീയതികളില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമല കര്‍മ സമിതി ഭാരവാഹികൾ, പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായും സംഘം കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുമെന്നും , ശബരിമല വിഷയത്തിൽ  മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കേണ്ടി വന്ന വ്യക്തികൾക്ക്  സമിതിക്കു മുന്നില്‍ പരാതി പറയാന്‍ അവസരം ഒരുക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നിയമസഭയിലടക്കം പിസി ജോര്‍ജുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ശ്രീധരൻ പിള്ള അദ്ദേഹത്തിന്റെ എന്‍ഡിഎ പ്രവേശനം ഉൾപ്പെടെ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ലെന്ന വ്യക്തമാക്കിയ അദ്ദേഹം അവിടെ പ്രതിഷേധിച്ച ഭക്തരെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നു പറയന്നു.

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

പി സി ജോര്‍ജ്ജ് ഇനി ബിജെപിയോടൊപ്പം; സന്തോഷത്തോടെ സ്വീകരിച്ചാലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍