TopTop
Begin typing your search above and press return to search.

മരം നട്ടാൽ കൂടുതൽ മാർക്ക്; പദ്ധതിയുമായി തമിഴ്നാട് സർക്കാർ

മരം നട്ടാൽ കൂടുതൽ മാർക്ക്; പദ്ധതിയുമായി തമിഴ്നാട് സർക്കാർ
പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളെ ഭാഗമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തമിഴ്നാട് സർക്കാർ. വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന കട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് പുതിയ പദ്ധതി. ഒരോ വിദ്യാർത്ഥിയും രണ്ട് വൃക്ഷത്തെകൾ സംരക്ഷിച്ചാൽ രണ്ട് മാർക്ക് വീതം ഒരോ വിഷയങ്ങളിലും നൽകുമെന്നാണ് വാഗ്ദാനം. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ ശെങ്കോട്ടയ്യനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

50 ലക്ഷം വിദ്യർത്ഥികളുള്ള തമിഴ്നാട്ടിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ വർഷം തോരം രണ്ടരക്കോടി പുതിയ മരങ്ങള‍്‍ വച്ചുപിടിപ്പിക്കാനാവുമെന്നാണ് കരുതുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പരിപാലനത്തിന്റെ ചുമതല കൂടി ലഭിക്കുന്നതോടെ നട്ട ശഷം നശിച്ചുപോവുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. പദ്ധതിക്ക്​ അന്തിമ​രൂപം നൽകി അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

Related Stories