ന്യൂസ് അപ്ഡേറ്റ്സ്

സിഗററ്റ് കുറ്റിയിൽ നിന്ന് തീപടർന്നു; ബംഗളൂരുവിലെ എയർഷോ വേദിക്ക് സമീപം കത്തി ചാമ്പലായത് നൂറോളം കാറുകള്‍/ വീഡിയോ

സംഭസ്ഥലത്തെത്തിയ ആഗ്നിശമന സേനാംഗങ്ങൾ തീയ്യണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകുകയാണ്.

ബംഗളൂരുവിലെ യെലഹങ്കയിൽ‌ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ 2019 വ്യോമ പ്രകടന വേദിക്ക് സമീപം വൻ തീപ്പിടിത്തം. എയർ ഷോയുടെ പാർക്കിങ്ങ് ഏരിയയിലേക്ക് പടർന്ന അഗ്നിബാധയിൽ 50 കാറുകൾ കത്തി നശിച്ചു. ശനിയാഴിച് രാവിലെയായിരുന്നു തീപ്പിടിത്തം. വേദിക്ക് സമീപത്തുള്ള പുല്ലിൽ‌ പടർന്ന തീയാണ് അഞ്ചാം നമ്പർ പാർക്കിങ്ങ് ഗൗണ്ടിലേക്കും ബാധിക്കുകയായിരുന്നു. സിഗററ്റുിൽ നിന്ന് പുല്ലിന് തീപ്പിടിച്ചതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംഭസ്ഥലത്തെത്തിയ ആഗ്നിശമന സേനാംഗങ്ങൾ തീയ്യണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകുകയാണ്. നിലവിൽ അഗ്നി ബാധ നിയന്ത്രണ വിധേയമെന്ന് അധികൃതർ അറിയിച്ചു.  സംഭവത്തിൽ ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. തീപ്പിടിച്ച കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചാണ് രാകേഷ് എന്ന ഉദ്യോഗസ്ഥന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.  ഏയർഷോയിൽ ഡ്യൂട്ടിയിലുണ്ടായ ഇദ്ദേഹമാണ് തീപ്പിടുത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. ബുധനാഴ്ച ആരംഭിച്ച ഏയർ ഷോ നാളെ അവസാനിക്കാനിരിക്കെയാണ് വൻ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍