ന്യൂസ് അപ്ഡേറ്റ്സ്

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം12 സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരും: പി എസ് ശ്രീധരന്‍പിള്ള

നാളത്തെ ചടങ്ങോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാവാന്‍ പോവുന്നത് വന്‍ പൊട്ടിത്തെറിയാണ്.

സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് വെളിപ്പെടുത്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരനന്‍പിള്ള. നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 12 പേര്‍ ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമാവുമെന്നും ശ്രീധരന്‍പിള്ള പറയുന്നു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. നാളത്തെ ചടങ്ങോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാവാന്‍ പോവുന്നത് വന്‍ പൊട്ടിത്തെറിയാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നാളെ പാര്‍ട്ടിയുടെ ഭാഗമാവുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ചുമതല വഹിക്കുന്ന ഏക സംവിധാനമുള്ള ക്ഷേത്രമാണ് ശബരിമല. ഇത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. അവിടത്തെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അധികാരമില്ലെന്നും ശ്രീധരന്‍പിള്ള പറയുന്നു.

അതേസമയം, ശബരിമലയില്‍ സിപിഎം നടപ്പാക്കാന്‍ ശ്രമിക്കുന്നു മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ രേഖയില്‍ സിപിഎം പറയുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളി ഇതോടെവളഞ്ഞ വഴിയില്‍ ഇക്കാര്യം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയിലൂടെ പാര്‍ട്ടി ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിക്കുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഒരു നേതാക്കളും ബിജെപിയിലേക്ക് പോവില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അവകാശപ്പെട്ടു. ശ്രീധരന്‍ പിള്ളയുടേത് വെറും ദിവാ സ്വപ്‌നമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. എന്നാല്‍ ബിജെപിയുടെ അവകാശവാദത്തോട് സി പിഎം ഇതുവരെ പ്രതികരിച്ചട്ടില്ല.

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് മോദിജിയുടെ തരംഗമേറ്റ ഇയാളെക്കുറിച്ചാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍