ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായും പോലീസ് പറയുന്നു.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സിആർപിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 42 ആയി ഉയർന്നു. ജമ്മു കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി സംഭവസ്ഥലം സന്ദർശിക്കും. ഇത് നാളെയായിരിക്കും നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഭവത്തിൽ പ്രതികരിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു പ്രതികരണം. . മരണ സംഖ്യം 45നും 50നും ഇടയിലേക്ക് ഉയർന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മുവിൽനിന്നു ശ്രീനഗറിലേക്കുപോയ ആർപിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. അവന്തിപ്പോറയിൽ ഗോറിപോറക്ക് സമീപത്താണ് സ്ഫോടനം നടന്നത്.
സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യം തോളോടു തോൾ ചേർന്ന് ഭീകരവാദത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അത്യുഗ്രശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
#UPDATE 12 CRPF jawans have lost their lives in an IED blast in Awantipora, Pulwama. #JammuAndKashmir pic.twitter.com/5zag4sOUnG
— ANI (@ANI) February 14, 2019
ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വോഡ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്ന് ഡിജിപി പ്രതികരിച്ചു. ആ സംഘത്തിൽപെട്ട ആദിൽ അഹമ്മദ് എന്നയാൾ സഫ്ടോകവസ്ഥു നിറച്ച് കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. വാഹനവ്യഹത്തിൽ 2500 സൈനികർ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.
എഴുപത് വാഹനങ്ങളുടെ വ്യൂഹത്തിനിടയിലേക്കാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലേക്ക് പോകുകയായിരുന്നു ഈ വാഹനവ്യൂഹം. രാവിലെ 3.30ന് പുറപ്പെട്ടതായിരുന്നു ഇവർ.
ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭീരുത്വത്തിന്റെ പ്രകടനമാണ് പുൽവാമയിൽ കണ്ടതെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.
കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ് നാഥ് സിങ് നാളെ ശ്രീനഗറിലേക്ക് തിരിക്കും. അതേസമയം ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.