Top

കർണാടകയിലെ കാർവാർ നദിയിൽ ബോട്ടപകടം; 16 മരണം

കർണാടകയിലെ കാർവാർ നദിയിൽ ബോട്ടപകടം; 16 മരണം
കർണാടകയിലെ കാർവാറിലുണ്ടായ ബോട്ടപകടത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. കാളി നദിയിൽ കാർ‌വാര്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. 24 പേർ സഞ്ചരിച്ച് ബോട്ട് മറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഉച്ചയോടെയായിരുന്നു അപകടം.

അവപകടത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആറുമൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. കോസ്റ്റ് ഗാർഡ് മത്സ്യത്തൊഴിലാളികളുമായി തിരച്ചിലിൽ പങ്കെടുക്കുന്നത്. നാവിക സേന ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാവുന്നുണ്ട്. മുങ്ങൽ വിദഗ്ദർക്ക് പുറമെ നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ പങ്കാളികളാണ്.




Next Story

Related Stories