സോഷ്യൽ വയർ

ഖത്തർ ലോകകപ്പിന് യോനി മാതൃകയിലുള്ള സ്റ്റേഡിയം പ്രധാന വേദി

ആർ‌പ്പോ ആർത്തവത്തിന്റെ കവാടത്തെ വിമശിച്ചവർക്ക് മറുപടിയായി അൽ വഖ്റാഹ് സ്റ്റേഡിയത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ആർപ്പോ ആർത്തവം എന്നപരിപാടി ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിന്റെ കവാടത്തിന്റെ പേരിലായിരുന്നു. യോനിയുടെ രൂപത്തിൽ തയ്യാറാക്കിയ കവാടം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ അതിരൂക്ഷമായ വിമർശനങ്ങളാണ് നേരിട്ടത്. സംസ്കാരത്തിന് ചേരാത്ത നടപടി എന്നുൾപ്പെടെ ഇതിനതിരെ വിമർശം ഉയർന്നു. അതേസമയം 2022 ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ പ്രധാനവേദിയും ഇത്തരത്തിൽ രൂപ കൽപന കൊണ്ട് ശ്രദ്ധേയമാവുകയാണ്.

യോനിയുടെ രൂപത്തിലാണ് ലോകകപ്പിന്റെ പ്രധാനമല്‍സരങ്ങൾ നടക്കാനിരിക്കുന്ന അൽ വഖ്റാഹ് സ്റ്റേഡിയം തയ്യാറാവുന്നത്. ആർ‌പ്പോ ആർത്തവത്തിന്റെ കവാടത്തെ വിമശിച്ചവർക്ക് മറുപടിയായി അൽ വഖ്റാഹ് സ്റ്റേഡിയത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

പ്രമുഖ ബ്രിട്ടീഷ് ആർക്കിടെക്ക് ആയ സന ഹദീദാണ് അൽ വഖ്റാഹ് സ്റ്റേഡിയം രൂപകൽപന ചെയ്തത്. 2016ൽ അന്തരിച്ച 65 കാരിയായിരുന്ന സനയുടെ അവരുടെ അവസാന ഡിസൈൻ കൂടിയാണ് അൽ വഖ്റാഹ് യോനി സ്റ്റേഡിയം. 2019 പണിപൂർത്തിയാവുിന്ന തരത്തിൽ സ്റ്റേഡിയത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേദിയായ അക്വാട്ടിക് സെന്റർ, ഇറ്റലിയിലെ മാക്സി മ്യൂസിയം, ചൈനയിലെ ഗുവാൻഷൗ മ്യൂസിയം എന്നിവയുടെ തയ്യാറിക്കിയ വ്യക്തികൂടിയാണ് സന.

2013ലാണ് അൽ വഖ്റാഹ് സ്റ്റേഡിയത്തിന്റെ ആദ്യ രൂപം പുറത്തുവിടുന്നത്. പരമ്പതാഗതമായ അറേബ്യൻ പായ് വഞ്ചിയുടെ രൂപത്തിലായിരുിന്നു സ്റ്റേഡിയം തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നുത്. ഇത് പിന്നീട് കടലിലെ ചിപ്പിയുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ നിര്‍മാണം പൂർത്തിയായതിന് പിറകെ  സ്റ്റേഡിയത്തിന് സ്ത്രീകളുടെ സ്വകാര്യ ഭാഗത്തിന്റെ രുപമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.

യോനീ പൂജയാകാം; യോനീ കവാടം പാടില്ല; വിചിത്രം തന്നെ: ‘ആർഷഭാരതസനാതന പുണ്യശാലികളായ’ മാമുനിമാർ യോനിയെ ദിവ്യമെന്ന് ആരാധിച്ചിരുന്നു

‘ഇയാള്‍ വന്നത് വായില്‍ക്കൂടിയോ?’ യോനീ രൂപത്തിലുള്ള ആര്‍പ്പോ ആര്‍ത്തവ കവാടത്തെ പരിഹസിച്ച സുരേന്ദ്രനോടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍