UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

ഇവരുടെ ലാപ്പ്‌ടോപ്പും മൊബൈലും പരിശോധിച്ചതില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പല രേഖകളും കണ്ടെത്തിയെന്നും
അധികൃതര്‍ പ്രതികരിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകനും മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി ആലപ്പുഴയില്‍ പിടിയില്‍. ഷാജഹാന്‍, ഷിയാസ് സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലയിലെ പ്രധാന എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവരെന്നും അഭിമന്യു കൊലപ്പെട്ട സംഭവത്തെക്കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ ലാപ്പ്‌ടോപ്പും മൊബൈലും പരിശോധിച്ചതില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പല രേഖകളും കണ്ടെത്തിയെന്നും അധികൃതര്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുവേണ്ടി കായിക അക്രമങ്ങള്‍ക്ക് ഉള്‍പ്പെടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ് ഇന്ന് പിടയിലായ ഷാജഹാന്‍. ആയോധന കലയില്‍ വിദഗ്ദനാണ് ഷിയാസ് അലിയെന്നും പോലിസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പേര്‍ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് ഉണ്ടായിട്ടുള്ളത്. അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളില്‍ മാത്രം നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് ജില്ലയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍