TopTop
Begin typing your search above and press return to search.

ആദ്യ സിനിമയുടെ ലൊക്കേഷനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മരിച്ച നിലയില്‍

ആദ്യ സിനിമയുടെ ലൊക്കേഷനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മരിച്ച നിലയില്‍

മലയാളത്തിലെ മുന്‍ കാല ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റ് (73) ആലുവപ്പുഴയില്‍ മരിച്ച നിലയില്‍. ഏണസ്റ്റ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു നദി എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന ആലുവപ്പുഴയുടെ ഭാഗത്താണ് എണസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്നു ഏണസ്റ്റ്. അസുഖം മുലമുള്ള മനോവിഷമത്തില്‍ ഏണസ്റ്റ് ആത്മഹത്യ ചെയ്തതാകാം എന്ന് നിഗമനത്തിലാണ് പോലീസ്.

ഇന്നു രാവിലെ മുതല്‍ ഏണസ്റ്റിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ആലുവ മണപ്പുറത്തെത്തിയ ഏണലസ്റ്റ് ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നെന്നും പോലീസ് പറയുന്നു.

നസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയ എ.വിന്‍സന്റ് ഒരുക്കിയ നദി എന്ന ചിത്രത്തില്‍ വേഷം ചെയ്താണ് ഏണസ്റ്റ് സിനിമയത്. നിരവധി സിനിമകളില്‍ ഏണസ്റ്റ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍.


Next Story

Related Stories