ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെത്തുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന പ്രസംഗം; നടൻ കൊല്ലം തുളസി അറസ്റ്റിൽ  

അറസ്റ്റ് തടയണമെന്ന് ആവ‍ശ്യപ്പെട്ട് കൊല്ലം തുളസി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ സംസ്ഥാന ജാഥയ്ക്കിടെ സ്ര്തീകൾക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ നടൻ കൊല്ലം തുളസി അറസ്റ്റിലായതായി റിപ്പോർട്ട്. അറസ്റ്റ് തടയണമെന്ന് ആവ‍ശ്യപ്പെട്ട് കൊല്ലം തുളസി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയതിന് പിറകെയാണ് അറസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ജനയുഗം ഓൺലെനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശബരിമലയിലേക്ക് എത്തുന്ന യുവതികളെ കാലില്‍ പിടിച്ച്‌ രണ്ടായി വലിച്ചുകീറണമെന്ന തുളസിയുടെ പരാമർത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്.

കൊല്ലം തുളസിയുടെ പ്രസംഗത്തിലെ വാക്കുകൾ അയ്യപ്പ ഭഗവാന്റ പേരിൽ  സംസ്ഥാനത്ത് അക്രമമുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ ബോധപൂർവ്വം തിരഞ്ഞെടുത്തതാണെന്ന കുറ്റപ്പെടുത്തായാണ് ജസ്റ്റിസ് വി രാജാവിജയരാഘവൻ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.  മല കയറുന്ന സ്ത്രീയെ രണ്ടായി കീറി ഒരു കഷണം മുഖ്യമന്ത്രിയ്ക്കും മറ്റൊന്ന് ഡല്‍ഹിയ്ക്കും അയക്കണമെന്നാണ് പരാമർശം. ഡല്‍ഹിയ്ക്ക് എന്നതുകൊണ്ട്‌ ഉദ്ദേശിയ്ക്കുന്നത് സുപ്രീംകോടതി എന്നാണെന്ന് വ്യക്തം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അധിക്ഷേപാര്‍ഹമായ വേറെ പരാമര്‍ശങ്ങളും തുളസി നടത്തിയെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.  പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച്‌ കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു കൊല്ലം തുളസി നടത്തിയ പ്രസംഗം. ഇതിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകര്‍ച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ അക്രമങ്ങളിൽ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പൊതു-സ്വകാര്യ മുതൽ നശിച്ചു.നിയമത്തോട് യാതൊരു ആദരവുമില്ലാത്ത സമൂഹവിരുദ്ധരാണ് ഇത് ചെയ്തത്. അയ്യപ്പ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിയ്ക്കാന്‍ എന്ന പേരില്‍ ആയിരത്തിലേറെ അക്രമങ്ങള്‍ ഉണ്ടായതായി പ്രോസിക്യുഷന്‍ കോടതിയെ ബോധിപ്പിച്ചു.  ബിജെപി ജാഥയോട‌് അനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 12ന് പകൽ 11ന് ചവറ ബസ്റ്റാൻഡിൽ നടത്തിയ പൊതുയോഗത്തിലായിരുന്നു തുളസിയുടെ പ്രകോപന പ്രസംഗം.

എന്താ, മലപ്പുറത്തുള്ളവര്‍ സമരം ചെയ്താല്‍? സംഘപരിവാറിന്റെ ഇസ്ലാമോഫോബിയയെ സിപിഎമ്മും ഏറ്റെടുക്കുമ്പോള്‍

അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കുമോ? 100 സ്ത്രീകള്‍ പ്രവേശിക്കും, നേരിടുമെന്ന് ആദിവാസി സംഘടനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍