ന്യൂസ് അപ്ഡേറ്റ്സ്

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി അപകീർത്തിപ്പെടുത്തി; ശോഭനാ ജോർജിനെതിരെ 50 കോടിയുടെ മാനനഷ്ടക്കേസുമായി മോഹൻലാൽ

പൊതുജനമധ്യത്തിൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ് മാപ്പുപറയണം,

സംസ്ഥാന ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോർജിനെതിരെ മോഹൻലാലിന്റെ മാനനഷ്ടക്കേസ്. പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മോഹൻലാൽ ശോഭന ജോർജിന് വക്കീൽ നോട്ടീസ് അയച്ചത്. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന ചൂണ്ടിക്കാട്ടി ഖാദി ബോർഡ് നടപടിക്ക് ഒരുങ്ങുകയാണെന്ന് ശോഭന ജോർജിന്റെ പരസ്യ പ്രസ്താവനക്കെതിരായാണ് നടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒാൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

തനിക്കെതിരെ പൊതുജനമധ്യത്തിൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ് മാപ്പുപറയണം, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

‌ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രംഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഖാദി ബോർഡ് നിയമ നമടപടിക്ക് ഒരുങ്ങിയത്. മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്സ്യങ്ങളുടെ ഭാഗമാവുന്നത് തെറ്റിദ്ധാരണ പടര്‍ത്തുമെന്ന ആരോപണത്തെ തുടർന്ന് വക്കീൽ നോട്ടീസിനെ തുടര്‍ന്ന് മോഹൻലാൽ ചർക്ക നൂൽക്കുന്ന പരസ്യം പിൻവലിക്കാനും മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായിരുന്നു. ഇതിന് പുറകെ 2018 നവംബര്‍ 22 എന്ന് തീയതിയിൽ അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാൻ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍