ന്യൂസ് അപ്ഡേറ്റ്സ്

കള്ളനോട്ടടി; സീരിയല്‍ നടിയും മാതാവും ഉള്‍പ്പെട്ട സംഘം പിടിയില്‍

500, 200 നോട്ടുകളും അച്ചടിക്കാനുള്ള കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പിടിച്ചെടുത്തത്. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.

ഇടുക്കി അണക്കരയില്‍ നിന്ന് നിന്ന് കള്ളനോട്ടുകള്‍ പിടിച്ച സംഭവത്തില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍. പ്രമുഖ മലയാളം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ അഭിനയിക്കുന്ന നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരെയാണ് പോലിസ് പിടികൂടിയത്.

തുടര്‍ പരിശോധനയിലാണ് കൊല്ലത്തുള്ള രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്നാണ് നടിയുടെ അമ്മയെ പോലിസ് പിടികൂടിയത്. കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപത്തുള്ള ഇവരുടെ ഇരു നില വീട്ടില്‍ നിന്നാണ് 500,200 നോട്ടുകളും, അച്ചടിക്കാനുള്ള കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയുമാണ്
പിടിച്ചെടുത്തത്. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല്ലത്ത് കള്ളനോട്ട് അടിക്കുന്ന വിവര ലഭിച്ചത്. കഴിഞ്ഞ ആറുമാസമായി ഇവിടം കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലിസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. കുടുതല്‍ അന്വേഷണത്തിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടത്തുമെന്നും അധികൃതര്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍