ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട സംഭവം; കേസില്‍ കക്ഷിചേരാന്‍ ഹണി റോസും രചനാ നാരായണന്‍ കുട്ടിയും

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയായ നടിയുടെ ഹരജിയില്‍ കക്ഷിചേരാന്‍ എഎംഎംഎ എക്‌സിക്യൂട്ടീന് അംഗവുമായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയായ നടിയുടെ ഹരജിയില്‍ കക്ഷിചേരാന്‍ എഎംഎംഎ വനിതാ ഭാരവാഹികള്‍ അപേക്ഷ നല്‍കി.  താര സംഘടന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെന്ന അക്രമിക്കപ്പെട്ട നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു.  ഇതോടെയാണ് ഇതേ ആവശ്യവുമായി ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടന സംരക്ഷിക്കുന്നെന്ന ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് സംഘടനയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചക്കുകയും ചെയ്തിരുന്നു. വിഷയമടക്കം
ചര്‍ച്ചചെയ്യാന്‍ 7 ന് യോഗം ചോരാനിരിക്കെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

കൊളപ്പുള്ളി അപ്പന്‍മാരും ഭൂതഗണങ്ങളും അഴിഞ്ഞാടുകയാണ് നവമാധ്യമ പൂരപ്പറമ്പില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍